Connect with us

Hi, what are you looking for?

CHUTTUVATTOM

മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ സ്ഥാനം ഗോപി കോട്ടമുറിക്കൽ രാജിവച്ചു.

മുവാറ്റുപുഴ: പായിപ്രയിലെ ജപ്തി വിവാദത്തിന് പിന്നാലെ മുവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ച് ഗോപി കോട്ടമുറിക്കൽ. പാർട്ടി നിർദേശ പ്രകാരമാണ് രാജി. ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവർക്കാണ് സസ്പെൻഷൻ. ജപ്തി നടപടിയിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു പായിപ്രയിലെ വിവാദമായ ജപ്തി വിഷയം. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ടുകൊണ്ടായിരുന്നു ബാങ്കിന്റെ ജപ്തി. തൊട്ടുപിന്നാലെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ എത്തി വീടുപൊളിച്ചതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ സംഭവവികാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അർബൻ ബാങ്ക് പ്രസിഡന്റായ ഗോപി കോട്ടമുറിക്കൽ രാജിവെച്ചത്.
ജപ്തി വിവാദം ഏറെ വേദനയുണ്ടാക്കിയെന്നും , മുവാറ്റുപുഴയിൽ ഉണ്ടായിരുന്നിട്ടും എന്നെ ഉദ്യോഗസ്ഥർ വിളിച്ചില്ലന്നും ഗോപി കോട്ട മുറിക്കൽ പറഞ്ഞു.
വീട് പണയം വെച്ച് ഒരുലക്ഷം രൂപ കുടിശ്ശിക ആയതിനാലായിരുന്നു ജപ്തി നടപടി. പായിപ്ര സ്വദേശി അജേഷിന്റെ വീടാണ് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നത് വരെ സമയം ചോദിച്ചിരുന്നെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടർന്ന് 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ബാങ്ക് ഉദ്യോഗസ്ഥർ വിശദീകരണവുമായി രംഗത്തെത്തി. കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു ബാങ്ക് പറഞ്ഞത്.

ഇതിന് പിന്നാലെ, സർക്കാർ നയത്തിന് വിരുദ്ധമായി വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സഹകരണ മന്ത്രി വി.എൻ വാസവൻ നിർദ്ദേശം നൽകി. തുടർന്ന് മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ജോസ് കെ. പീറ്റർ രാജിവെച്ചു. ഇതിന് ശേഷമാണ് ഇപ്പോൾ ബാങ്കിന്റെ പ്രസിഡന്റും പാർട്ടി നേതാവുമായ ഗോപി കോട്ടമുറിക്കൽ രാജിവെച്ചിരിക്കുന്നത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...