മുവാറ്റുപുഴ: നിർമല ഫാർമസി കോളജിൽ ദേശീയ ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ‘ നിർമല ഫാർമസി എക്സ്പോ 2022 ‘ എന്ന പേരിൽ ഔഷധ ശാസ്ത്ര പ്രദശനം നടത്തി. പ്രകൃതി വിഭവങ്ങളിൽ നിന്നും ഔഷധ തന്മാത്രകളുടെ വേർത്തിരിക്കൽ, മരുന്നുകളുടെ നിർമാണം, മരുന്ന് നിര്മാണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രവർത്തനം തുടങ്ങി നിരവധി വിഭാഗങ്ങളായി പ്രദർശനവും ക്ലാസ്സുകളും നടന്നു. പരിസര പ്രദേശത്തെ വിവിധ സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പ്രദർശനത്തിൽ പങ്കെടുത്തു.
ആരോഗ്യ രംഗത്ത് ഫാർമസി മേഖലയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, കൂടുതൽ വിദ്യാർത്ഥികളെ ഫാർമസി രംഗത്തേയ്ക്ക് ആകർഷിക്കുന്നതിനുമായണ് ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.ഈ വർഷത്തെ ഫാർമ എക്സ്പോയുടെ ഉദ്‌ഘാടനം നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ ഫാ. ആൻ്റണി പുത്തൻകുളം നിർവഹിച്ചു. പുതിയ തലമുറയ്ക്ക് അറിവും, ആരോഗ്യ രംഗത്തിന് പുതിയ സംഭാവനകളും നൽകാൻ സാധിക്കുന്ന ഇത്തരം പരിപാടികൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞൂ. പുത്തൻ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി മരുന്നുകൾ നിർമിക്കുന്നതിനെ കുറിച്ചും, അവയുടെ പരീക്ഷണ നിരീക്ഷണ വശങ്ങളെ കുറിച്ചും വിദ്യാർഥികൾക്ക് ക്ലാസ്സുകൾ നൽകി.
രാവിലെ 9:30 ന് തുടങ്ങിയ പരിപാടി വൈകിട്ട് 4:30 ഓടെയാണ് അവസാനിച്ചത്. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് മത്തായി മൈലാടിയത്ത്, പ്രിൻസിപ്പാൾ ഡോ. ബത്മനാഭാൻ ആർ, വൈസ് പ്രിൻസിപ്പാൾ ഡോ.ദീപ ജോസ് , കോഓർഡിനേറ്റർ ഡോ. കാർത്തികേയൻ എം, അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.