Connect with us

Hi, what are you looking for?

CHUTTUVATTOM

കാലിന് പരിക്ക് പറ്റി ദുരിതമനുഭവിച്ച് വന്ന ആരാരുമില്ലാത്ത വയോധികയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ തുണയായി

മൂവാറ്റുപുഴ: രോഗ പീഢയാല്‍ ദുരിതമനുഭവിച്ച് വന്ന ആരാരുമില്ലാത്ത വയോധികയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ തുണയായി. കഴിഞ്ഞ മൂന്നര മാസമായി പരസഹായത്തിനാളില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വന്ന മൂവാറ്റുപുഴ മംഗലത്ത് ഏലിയാമ്മ(രാധ-70)നാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് തുടര്‍ചികിസയ്ക്ക് സൗകര്യമൊരുക്കിയത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോയ ഏലിയാമ്മയ്ക്ക് വളര്‍ത്ത് മകളാണുള്ളത്. മൂന്നരമാസം മുമ്പുണ്ടായ വീഴ്ചയില്‍ വലതുകാലിന് പരിക്കേറ്റതോടെയാണ് ഏലിയാമയുടെ കഷ്ടകാലവും ആരംഭിച്ചത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഏലിയാമയെ പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ല.

പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത ഏലിയാമ്മയ്ക്ക് ആശുപത്രിയില്‍ വിവിധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണ പൊതികള്‍ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വാങ്ങി നല്‍കുന്നതാണ് ഏക ആശ്വാസം. കാലിന് മേജര്‍ ഓപ്പറേഷന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിക്കുന്നതിനിടയിലാണ് കോവിഡ് 19 മഹാമാരി പടര്‍ന്ന് പിടിച്ചതും ലോക്ക് ഡോണ്‍ പ്രഖ്യാപനവും ഉണ്ടായത്. ഇത് ഏലിയാമ്മയ്ക്ക് തിരിച്ചടിയായി. കടുത്ത ശുഖര്‍ രോഗത്തിനും അടിമയായ ഏലിയാമ്മ കഴിഞ്ഞ മൂന്നരമാസമായി ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ദുഖവും വേദനയും കടിച്ചമര്‍ത്തി കഴിഞ്ഞ് വന്ന ഏലിയാമ്മ തന്റെ ദുരിതങ്ങള്‍ മറ്റുള്ളവരോട് പങ്കുവക്കാറില്ലായിരുന്നു.

ഏലിയാമ്മയുടെ നിസഹയവസ്ഥ ആശുപത്രിയിലെ രോഗികള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയെ അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ എല്‍ദോ എബ്രഹാം എം.എല്‍.എ ആശുപത്രിയില്‍ നേരിെട്ടത്തി ഏലിയാമ്മയുടെ ദുരിദാവസ്ഥ മനസിലാക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി അംഗം അഡ്വ.ബിനു ബോസ്, ഓര്‍ത്തോ സര്‍ജന്‍ ഡോ.റെജിയെയും ഫോണില്‍ ബദ്ധപ്പെട്ട് ഏലിയാമ്മയുടെ ഓപ്പറേഷന് വേണ്ടിയുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. ഇതോടൊപ്പം തന്നെ സഹായത്തിനായി ആയവന സേവനയില്‍ നിന്നും ഹോം നഴ്‌സിനെയും ഒരുക്കുകയും ആശുപത്രിയിലെ ആമ്പുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും ചെയ്തു. ഇതോടൊപ്പം തന്നെ ആശുപത്രിയില്‍ ചിലവിനായി സാമ്പത്തീക സഹായവും എം.എല്‍.എ ഒരുക്കി നല്‍കി.

പായിപ്ര ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് റേഷന്‍ കടപടിയില്‍ ചാരപ്പുറത്ത് സ്വന്തമായി വീടും സ്ഥലവും ഉണ്ടായിരുന്ന രാധ എന്ന് വിളിക്കുന്ന ഏലിയാമ്മ മൂന്ന് വര്‍ഷമുമ്പാണ് ഇവിടെ നിന്നും വീടും സ്ഥലവും വിറ്റ് വളര്‍ത്ത് മകളോടൊപ്പം പോയത്. റേഷന്‍ കാര്‍ഡും മറ്റ് രേഖകളെലെല്ലാം തന്നെ ഏലിയാമയ്ക്ക് സ്വന്തമായിട്ടുണ്ട്. ഓപ്പറേഷന് ശേഷം തിരികെയെത്തുന്ന ഏലിയാമ്മയെ നെല്ലിക്കുഴി പീസ് വാലിയിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികളും നടന്ന് വരികയാണന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!