Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട

മുവാറ്റുപുഴ : മുവാറ്റുപുഴ, കലൂരിൽ വൻ കഞ്ചാവ് വേട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സെൻട്രൽ സോൺ എക് സൈസ് കമ്മീഷണർ സ്ക്വാഡ് മൂവാറ്റുപുഴയിൽ നടത്തിയ റെയ്ഡിൽ 79.706 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ.
സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദിൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കലൂർ ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ ആന്ധ്ര പ്രദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടു വന്ന 79.706 കിലോ കഞ്ചാവും, നാഷണൽ പെർമിറ്റ് ലോറിയും പിടികൂടി. തൊടുപുഴ, കാളിയാർ മലയിൽ മുണ്ടയിൽ വീട്ടിൽ കുമാരൻ മകൻ തങ്കപ്പൻ, ഇദ്ദേഹത്തിന്റെ മകൻ അരുൺ തങ്കപ്പൻ, തൊടുപുഴ, പടിഞ്ഞാറെകോടികുളം അമ്പാട്ട് വീട്ടിൽ വിജയൻ മകൻ നിധിൻ വിജയൻ, തൊടുപുഴ, വണ്ണപ്പുറം, ചിങ്കൽ സിറ്റി ദേശത്ത്, കരിക്കിൻ പറമ്പിൽ വീട്ടിൽ നാസർ മകൻ അബിൻസ് എന്നിവരെയാണ് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിവന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്.

 

ഇവർ ആന്ധ്രപ്രദേശിൽ നിന്നും ഒരു കിലോ കഞ്ചാവ് 3000 രൂപക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഒരു കിലോക്ക് 20000 മുതൽ 35000 രൂപാ നിരക്കിലാണ് ഇവിടെ ഇടനിലക്കാർക്ക് വിറ്റു വരുന്നത്. ആർക്കും സംശയം തോന്നാത്ത വിധത്തിൽ ‘ഗൂഗിൾ പേ വഴിയാണ് ഇടപാടുകൾ നടത്തി വരുന്നത് .ആന്ദ്രയിലെ വിജയവാടയിൽ നിന്നും ആഴ്ചകളോളം നടന്ന് കഞ്ചാവ് ശേഖരിച്ച് എറണാകുളം ഭാഗത്ത് എത്തിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുകയാണ് ഇവരുടെ രീതി.പ്ലൈവുഡ്, ഫലവർഗ്ഗങ്ങൾ എന്നിവക്കിടയിൽ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് കഞ്ചാവ് എത്തിച്ചിരുന്നത് .

കഞ്ചാവ് ആന്ധ്രയിൽ കൈമാറുന്നവരെ കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ട് തുടർ അന്വേഷണം ഊർജിതമാക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു. വാഹന പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടറോടൊപ്പം, എക്സൈസ് ഇൻസ്പെക്ടർ വി.എസ്.പ്രദീപ്, മണികണ്ഡൻ, അസി.എക്സൈസ് ഇൻസ്പെക്ടർ ഹാരീഷ്,പ്രിവൻ്റീവ് ഓഫീസർമാരായ ഒ.എൻ.അജയകുമാർ, ഷിബു, സിവിൽ എക്സൈസർമാരായ റോബി, റൂബൻ, മുജീബ്ബ് റഹ്മാൻ, അനിൽ പ്രസാദ്, രഞ്ജിത്ത്, അജിത്ത്, എന്നിവർ പങ്കെടുത്തു

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...