Connect with us

Hi, what are you looking for?

CRIME

ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍.

മൂവാറ്റുപുഴ: ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. വാഴക്കുളം വീരപ്പന്‍കോളനിയില്‍ ചേന്നാട്ട് വീട്ടില്‍ സന്‍സില്‍ (20), മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ ചെമ്പിത്തറയില്‍ വീട്ടില്‍ തോമസ് കുട്ടി (21), മഞ്ഞള്ളൂര്‍ ചേക്കോട്ട് വീട്ടില്‍ അഖില്‍ സന്തോഷ് (23), മൂവാറ്റുപുഴ നടുക്കര അറക്കപീടിക ഭാഗത്ത് തോട്ടുംചാലില്‍ വീട്ടില്‍ അല്‍ബിന്‍ (18) എന്നിവരെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. വീരപ്പന്‍ കോളനിയിലെ കൊറ്റംചിറ വീട്ടില്‍ മരവടിയും, മൂര്‍ച്ചയേറിയ ചില്ല് കുപ്പിയും മറ്റുമായി ഇവര്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും തലക്കടിച്ചും കുത്തിയും മറ്റും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

വ്യക്തി വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇതില്‍ സന്‍സില്‍, അഖില്‍ സന്തോഷ് എന്നിവര്‍ വാഴക്കുളം പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റില്‍ ഉള്ളവരാണ്. വാഴക്കുളം, മൂവാറ്റുപുഴ സ്റ്റേഷനുകളിലെ കഞ്ചാവ് കേസ്, കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകളിലെ പ്രതിയാണ് സന്‍സില്‍. അഖില്‍ സന്തേഷിനെതിരെ പോക്സോ ആക്റ്റ് കേസുകളും, കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകളും വാഴക്കുളം, കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ സ്റ്റേഷനുകളിലായിട്ടുണ്ട്. തോമസ് കുട്ടിക്കെതിരെ കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകള്‍ മൂവാറ്റുപുഴ സ്റ്റേഷനിലും ഉള്ളതാണ്. കൃത്യത്തിന് ശേഷം കാറില്‍ കയറി രക്ഷപെടുകയായിരുന്നു ഇവര്‍.

അന്വേഷണ സംഘത്തില്‍ വാഴക്കുളം ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍.എസ്, എഎസ്ഐ മാരായ സജീവന്‍.എന്‍.എന്‍. എല്‍ദോസ്.പി.വി, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ റജി തങ്കപ്പന്‍, സിപിഒ ഷെഫി എന്നിവരാണ് ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

You May Also Like

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

CHUTTUVATTOM

സൗദി :  മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

CRIME

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ...

CRIME

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ...

CRIME

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ...

CRIME

മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ്...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്...

CRIME

മുവാറ്റുപുഴ : വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22)നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ...

error: Content is protected !!