മൂവാറ്റുപുഴ: നാലു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ട് മൂവാറ്റുപുഴ പോക്‌സോ കോടതി. തിരുവാങ്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസുകാരി ക്രൂര ബലാത്സംഗമാണ് നേരിട്ടതെന്ന പോസ്റ്റ്മോര്‍ട്ടിലെ കണ്ടെത്തസിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അച്ഛന്റെ സഹോദരനെ കഴിഞ്ഞ ദിവസം പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസില്‍ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന കുട്ടിയുടെ അച്ഛന്റെ സഹോദരനെയാണ് കോടതി രണ്ടുദിവസത്തേക്ക് പുത്തന്‍കുരിശ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞ ഒരു വര്‍ഷമായി പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ പീഡന വിവരം കുട്ടിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നുവെന്ന് കുട്ടിയുടെ അമ്മയും, പ്രതിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍തൃ വീട്ടിലെ ഒറ്റപ്പെടലിനെ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ തിങ്കളാഴ്ച തിരികെ കോടതിയില്‍ ഹാജരാക്കും.
