Connect with us

Hi, what are you looking for?

CHUTTUVATTOM

മൂവാറ്റുപുഴയില്‍ 19-റോഡുകളുടെ നവീകരണത്തിന് 2.96 കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തേദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് 19 റോഡുകളുടെ നവീകരണത്തിന് 2. 96 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. 2018, 2019 വര്‍ഷങ്ങളിലുണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചത്. റോഡുകളുടെ ദുരവസ്ഥ ചൂണ്ടികാണിട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ കഴിഞ്ഞമാസം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തിന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.

കണ്ണങ്ങാടി ഓട്ടോമാറ്റിക് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷന്‍ റോഡ്-35 ലക്ഷം, കമ്പനിപ്പടി നെടുമലത്താഴം റോഡ്-25 ലക്ഷം, കമ്പനിപ്പടി -തെക്കുംമല റോഡ് – 15 ലക്ഷം, കടുവേലിപ്പാടം ഫാം റോഡ്-25 ലക്ഷം, ചന്തപ്പാറ- കക്കാട്ടില്‍ത്താഴം റോഡ്- 11 ലക്ഷം, കോക്കപ്പിളളി – ഉന്നക്കുപ്പ റോഡ്- 10 ലക്ഷം, പൈങ്ങോട്ടൂര്‍ തൊണ്ണൂറാം കോളനി റോഡ്- 10 ലക്ഷം, പി.എച്ച്.സി. സബ്ബ് സെന്റര്‍ കല്ലുപാലം റോഡ്- 10 ലക്ഷം, പി.എച്ച്.സി സബ്ബ് സെന്റര്‍ എന്‍.എസ്.എസ് റോഡ് – 10 ലക്ഷം, ഇല്ലിക്കുന്ന്- മുങ്ങാംകുന്ന് റോഡ്- 12 ലക്ഷം രൂപ, കരിക്കിലാം തോട് ഇല്ലിക്ക നിരപ്പ് റോഡ്- 15 ലക്ഷം, പുത്തരിക്കത്തടം -മൂങ്ങാംകുന്ന് റോഡ്- 15 ലക്ഷം, അമ്പലംകുന്ന്-തെക്കേ കൂന്ന് റോഡ്- 12 ലക്ഷം, തലച്ചിറ- ഉദയപാറ വേങ്ങത്താനം റോഡ് -20 ലക്ഷം, പാണ്ടിയാര്‍ പ്പിള്ളി മുഹമ്മദ് മെമ്മോറിയല്‍ റോഡ് – 10 ലക്ഷം, മനയ്ക്കപ്പീടിക ആര്യാമറ്റം റോഡ് പോത്താനിക്കാട് – 15 ലക്ഷം, കോന്നന്‍പാറ ഹരിജന്‍ കോളനി പാറായിപ്പാടം റോഡ്- 10 ലക്ഷം, പോത്താനിക്കാട് – കുളപ്പുറം റോഡ് 25 ലക്ഷം, ശക്തി പുരം – കനാല്‍ ബണ്ട് റോഡ്- 11 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

നേരത്തെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തിയും ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെയെല്ലാം തന്നെ നവീകരണം പൂര്‍ത്തിയാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!