Connect with us

Hi, what are you looking for?

NEWS

നാൽക്കവലകളിൽ നിന്ന് അന്യം നിന്നുപോകുന്ന ഓക്സിജൻ പ്ളാൻറ്; മുത്തംകുഴി കവലക്കു തണലേകുന്ന ആല്‍മരം.

കോതമംഗലം :- മുത്തംകുഴി കവലയിലൂടെ സഞ്ചാരം തുടങ്ങിയ നാൾ മുതൽ കണ്ടു തുടങ്ങിയതാണ് നിറയെ ഇലകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആ വലിയ ആല്‍മരത്തിന്റെ മനോഹര കാഴ്ച. പെരിയാർ വാലി കനാൽ ബണ്ടിനു സമീപത്തായി, കവലയിലെത്തുന്ന എല്ലാവർക്കും തണലേകി ഏതാണ്ട് മുപ്പത്തിഅഞ്ചു വർഷങ്ങളിലേറെയായി ഒരേ നിൽപ്പു തുടരുകയാണ് ആ ആൽമരം, സമീപത്തു കൂട്ടുകാരായി നാട്ടിൽ മഴമരമെന്നും, വട്ടമരമെന്നും അറിയപ്പെടുന്ന രണ്ടു വലിയ വൃക്ഷങ്ങൾ കൂടി തലയുയർത്തി നിൽപ്പുണ്ട്.

ആൽമരം ശരിക്കും പറഞ്ഞാൽ വെറും മരമല്ല,അതി വിശേഷവും, ശ്രേഷ്ഠമായതും, വളരെ ആയുർദൈർഘ്യമുള്ള ഒരു പുണ്യ വൃക്ഷമാണ്. മുത്തംകുഴിയിലെ ആൽമരത്തിനെകുറിച്ച് പറഞ്ഞാൽ, വർഷങ്ങളായി കവലയിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾക്കും, സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും, പഞ്ചായത്ത്‌ കാര്യാലയത്തിൽ വന്നു പോകുന്നവർക്കും, ബസ് നോക്കി കവലയിൽ നിൽക്കുന്നവർക്കുമെല്ലാമെല്ലാം, തണലു നൽകി ആശ്വാസമേകി, വിശാലമായി ശുദ്ധ വായുവേകി, മുഖമുദ്രയായി, ഐശ്വര്യമായി നിലനിന്നുപോരുന്ന ഒന്നാണിത്.

എത്ര തലമുറകളെ ഈ മരം കണ്ടുകാണും ,നല്ലതും ചീത്തയും ആയ എത്ര സംഭവങ്ങള്‍ക്ക് സാക്ഷി ആയിക്കാണും ,പല രാഷ്ട്രീയ സാമുദായിക സമ്മേളനങ്ങൾക്കും തണലേകിയിട്ടുമുണ്ട്. ബസ് സ്റ്റോപ്പിൽ ഇടക്കിടെ കാണുന്ന പ്രദേശ വാസികളുടെ മരണ അറിയിപ്പുകൾ കണ്ട് സങ്കടം പൂണ്ടും കാണും. കവലയിൽ സ്ഥിരമായി വന്നു പോകുന്ന കുറെയേറെ ആളുകളുടെ കഥകള്‍ വർഷങ്ങളായി ആൽമരവും കൂട്ടുകാരും കേട്ടുകൊണ്ടേയിരിക്കുകയാണ്.മുത്തംകുഴി എവിടെ യാണെന്നെന്നു സംശയം പ്രകടിപ്പിക്കുന്നവർക്ക് പ്രദേശവാസികളും മറ്റു നാട്ടുകാരും പറഞ്ഞു കൊടുക്കുക , തൃക്കാരിയൂർ നിന്നു വെറ്റിലപ്പാറക്കു പോകുന്ന വഴി വലിയ കനാലും ഒരു ആൽമരവും ഉള്ള ജംഗ്ഷൻ കാണാം അതാണ് മുത്തംകുഴിയെന്നാണ്.

രാത്രി കടകൾ അടച്ചു, ജനങ്ങൾ ഒഴിഞ്ഞു, തിരക്കൊഴിയുമ്പോൾ എതിർ വശത്തെ ഹൈമാസ്റ്റ് ലൈറ്റിൽ നിന്നുള്ള വെളിച്ചത്താൽ ആലിലകൾക്കൊരു പ്രത്യേക സൗന്ദര്യം കാണാം.കുറച്ചു സമയം ഇതിന്റെ ചുവട്ടിൽ നിന്നാൽ ചെറു തണുപ്പോടെ ആയിരക്കണക്കിന് ഇലകളുടെ ആരവം പതിയെ കേൾക്കാം.

കുറച്ചു നാൾ മുൻപ് എവിടെയോ വായിച്ചതിപ്പോൾ ഓർമ്മകൾ വരുന്നു.

ആൽമരം നമ്മോടു പറയുകയാണ്……

“ഞാൻ വെയിൽ കൊണ്ട് നിങ്ങൾക്ക് തണലേകി…

ഞാൻ മഴ കൊണ്ടു നിങ്ങൾക്ക് ജലമേകി….

ഞാൻ ഓക്സിജൻ നൽകി നിങ്ങൾ തൻ വായു ശുദ്ധമാക്കി …”

ആഗോള താപനവും, സൂര്യാഘാതവും കൊണ്ടു പൊറുതിമുട്ടിയ ഈ കാലത്ത് ,മുത്തംകുഴി കവലയിലെ ജനങ്ങൾക്ക് വർഷങ്ങളായി തണലേകി…..ചലിക്കാത്ത, ജീവനുള്ള ജന്മങ്ങളായി , കോതമംഗലത്തെ ചുരുക്കം കവലകളിൽ മാത്രം ഇപ്പോൾ കാണാവുന്ന ഒന്നായി, അപൂർവ സൗഹൃദത്തോടെ ആൽമരവും വട്ടമരവും , മഴമരവും കവലയിൽ നിറഞ്ഞു നിൽക്കുകയാണ്… ഓരോ മരവും ഒരു വരമാണ്……ഭൂമി നമുക്ക് നൽകിയ സമ്മാനങ്ങൾ. അവയെ നമ്മൾ സംരക്ഷിക്കുക തന്നെ വേണം.

You May Also Like

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

NEWS

കോതമംഗലം : സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു . ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തികരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും...

NEWS

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ്...

NEWS

കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പിണ്ടിമന പഞ്ചായത്ത് രണ്ടാം വാർഡിലെ പൂച്ചക്കുത്ത് – മൈലാടുംകുന്ന് ഒലിപ്പാറ റോഡിന്റെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന കൃഷിഭവനിൽ കഴിഞ്ഞ രണ്ട് വർഷക്കാലം സേവനമനുഷ്ഠിച്ച് സ്ഥലം മാറി പോകുന്ന കൃഷി അസിസ്റ്റന്റ് വി.കെ ജിൻസിന് ഗ്രാമ പഞ്ചായത്തും, വിവിധ കർഷക സംഘടനകളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. കൃഷി...

CHUTTUVATTOM

കോതമംഗലം: കരിങ്ങഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 12-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.എ നൗഷാദ് തന്ത്രി കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി കെ.കെ ശ്രീകാന്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. വിശേഷാൽ പൂജകൾ, ആത്മീയ...

CHUTTUVATTOM

പിണ്ടിമന ;  കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഇരുപത് വർഷമായി തരിശ് കിടന്ന പിണ്ടിമന പഞ്ചായത്തിലെ എഴാം വാർഡിലെ മുന്നേക്കർ പാടത്തെ വിളവെടുപ്പിൽ നൂറ് മേനി വിളവ്.വർഷങ്ങളായി തരിശ് കിടന്ന പുതുപ്പളേടത്ത്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ...

error: Content is protected !!