പല്ലാരിമംഗലം: സംസ്ഥാന കൃഷിവകുപ്പിന്റെ ആത്മ പദ്ധതിപ്രകാരം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൂൺകൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകരെ കണ്ടെത്തി പരിശീലനം നൽകി. കൃഷിഭവൻ ഹാളിൽനടന്ന പരിശീലന പരിപാടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ആരിഫ മക്കാർ അദ്ധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ബിനിമക്കാർ, അനിത കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. കൂൺകൃഷി സംരംഭകയായ അശ്മന്നൂർ സ്വദേശി അനിത ജലീൽ കർഷകർക്ക് പരിശീലനം നൽകി. പരിശീലനത്തിൽ പങ്കെടുത്ത കർഷകർക്ക് കൂൺവിത്തുകൾ സൗജന്യമായി നൽകി.
