കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് എളംബ്ലാശ്ശേരിയില്‍ യുവതിയെ തലക്ക് ക്ഷതമെറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എളംബ്ലാശ്ശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. മായയുടെ കൊലപാതകത്തില്‍ ഇല്ലിത്തോട് ചെറുപുറത്ത് ജിജോ ജോണ്‍ (33)നെയാണ് പോലീസ് കസ്റ്റഡിയിലേടുത്തത്. പിണവൂര്‍കുടി നഗറിലെ മുന്‍ താമസക്കാരിയാണ് മായ. കഴിഞ്ഞ ഒരു വര്‍ഷമായി മായ മലയാറ്റൂര്‍ സ്വദേശിയായ ജിജോ ജോണിനൊപ്പം എളംബ്ലാശ്ശേരിയില്‍ താമസിച്ചു വരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ആശവര്‍ക്കര്‍മാരെത്തിയപ്പോള്‍ മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മായക്ക് ആദ്യ ബന്ധത്തില്‍ 7 വയസ്സുള്ള ഒരു പെണ്‍ കുട്ടിയുണ്ട്. ജോണിന് നാട്ടില്‍ രണ്ടു കുട്ടികള്‍ ഉണ്ട്.
