Connect with us

Hi, what are you looking for?

AGRICULTURE

തണ്ണിമത്തന്‍ കൃഷി വിജയമാക്കി മടിയൂര്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ്

പല്ലാരിമംഗലം: ഉഷ്ണകാലം മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ തണ്ണി മത്തന്‍ കൃഷി വന്‍ വിജയം. പല്ലാരിമംഗലം മടിയൂര്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദാണ് കൃഷിയുടമ. വ്യത്യസ്തമായ വിവിധ കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ആദ്യമായാണ് തണ്ണി മത്തന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. തേനീച്ച, മത്സ്യം, വിവിധ ഫല വൃക്ഷങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ വന്‍ തോതില്‍ കൃഷി ചെയ്ത് മികവ് തെളിയിച്ച ആളാണ് മടിയൂര്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ്.ചൂടുകാലം മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ മൃദുല ,കിരണ്‍ എന്നീയിനങ്ങളാണ് മുഹമ്മദ് വിളയിച്ചെടുത്തത്.

കാര്‍ഷിക മേഖലക്ക് പ്രചോദനമായ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃകയാക്കണമെന്ന് ആദ്യ വിളവെടുപ്പ് നടത്തിയ മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ.കെ ശിവന്‍ പറഞ്ഞു. തന്റെ ജോലിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളാണ് മുഹമ്മദ് കൃഷി പരിപാലനത്തിനായി മാറ്റി വക്കുന്നത്. കാര്‍ഷിക മേഖലക്ക് എന്നും മാതൃകയായിട്ടുള്ള മുഹമ്മദ് തണ്ണി മത്തന്‍ ഇവിടെ വിളയുമെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കൃഷി ഓഫീസര്‍ ഇഎം മനോജ് പറഞ്ഞു.കാര്‍ഷിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിനന്ദനങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഉഷ്ണണകാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത തണ്ണി മത്തന്‍ കൃഷി വിജയകരമായതിനാല്‍ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് കൃഷിയുടമ മുഹമ്മദ് പറഞ്ഞു.ഉഷ്ണകാലം മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ തണ്ണിമത്തന്‍ കൃഷിയാണ് വന്‍ വിജയമായി തീര്‍ന്നത്.

You May Also Like

NEWS

കോതമംഗലം : താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ. വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പാമ്പുകളെ പിടികൂടിയത്. ഇതിന് മുൻപ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ നിന്നും മലമ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു....

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ,ഗ്രാമപഞ്ചായത്തിന്‍റെയും, ഹരിതകർമ്മനാംഗങ്ങളുടെയും, തൊഴിലുറപ്പ് തൊഴിലാളികളുടെയും,കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിൽ ഗാന്ധിസ്മൃതി ശുചിത്വ സഭ നടത്തി.രാവിലെ 11:30 പഞ്ചായത്തിൽ വച്ച് ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉത്ഘാടനം ചെയ്യുകയും,...

NEWS

കോതമംഗലം : കോതമംഗലം പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയിലേക്ക് എത്തുന്ന കാൽനട തീർത്ഥാടകർക്കായി കോതമംഗലം നിവാസികളുടെ നേതൃത്വത്തിൽ കോതമംഗലംമാർ ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി...

NEWS

കോതമംഗലം: കോതമംഗലത്ത് കന്നി 20 പെരുന്നാളിന്  കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം...

CRIME

കോതമംഗലം : കോതമംഗലം എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ സാജു കെ ടി യും പാർട്ടിയും ചേർന്ന് പോത്താനിക്കാട് നിന്ന് വില്പനക്കായിയിട്ടുള്ള 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം...

NEWS

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ചുള്ള റവന്യൂ വകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പള്ളി വികാരി ഫാ. ജോസ് മാത്യു തേച്ചേത്തുകുടി...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഗവർമെന്റ് ഹോമിയോ ആശുപത്രിയുടേയും യോഗഹാളിന്റേയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി....

NEWS

പല്ലാരിമംഗലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ദിനത്തിൽ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് ടി & എം ഹാളിൽ...

NEWS

കോതമംഗലം: വരപ്പെട്ടിയില്‍ മീന്‍ കുളത്തിലെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ പെരുമ്പമ്പിനെ രക്ഷപെടുത്തി. കഴിഞ്ഞ രാത്രിയാണ് വാരപ്പെട്ടി കൊറ്റാനക്കോട്ടില്‍ ഷാജിയുടെ മീന്‍ കുളത്തിലെ വലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കുടുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് 9...

NEWS

കോതമംഗലം: കോതമംഗലം കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. നാളെ മുതൽ വ്യാഴാഴ്ച വൈകിട്ട് നാലുവരെ നിയന്ത്രണം. അടിമാലി, വാരപ്പെട്ടി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ അരമനപ്പടിയിൽ നിന്ന്...

NEWS

കോതമംഗലം :- വാരപ്പെട്ടി കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ നവീകരണം പൂർത്തിയായി നാടിന് സമർപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വാരപ്പെട്ടിയിലെ കുടുംബ ആരോഗ്യ കേന്ദ്രം ആധുനിക രീതിയിൽ ആണ് നവീകരിച്ചിരിക്കുന്നത്.1963 –...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം മണിക്കിണർ പാലം അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ...

error: Content is protected !!