കോതമംഗലം: വാരപ്പെട്ടി ഇളങ്ങവത്തിന് സമീപം വിളവെടുപ്പിനായി കാത്തിരുന്ന 400 ലേറെ ഏത്തവാഴ കൃഷി യാതൊരു മുന്നറിയിപ്പും കൂടാതെ വെട്ടി നശിപ്പിച്ചത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃസംഘം സന്ദർശനം നടത്തി. യാതൊരുവിധ മുന്നറിയിപ്പും കൂടാതെ 220 കെ.വി ലൈൻ കടന്നുപോകുന്നു എന്നും വാഴ ലൈനിൽ മുട്ടുമെന്നും പറഞ്ഞുകൊണ്ടാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൃഷി വെട്ടി നശിപ്പിച്ചത് നാലരലക്ഷം രൂപയോളം തനിക്ക് നഷ്ടമുണ്ടെന്ന് അനീഷ് ഡിസിസി പ്രസിഡന്റിനോട് വ്യക്തമാക്കി. കെഎസ്ഇബി നടത്തിയ നടപടി അങ്ങേയറ്റം ക്രൂരവും പ്രതിഷേധാർഹവും ആണെന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. കർഷകന് നഷ്ടപരിഹാരം നൽകാൻ കെഎസ്ഇബി അധികൃതർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം സമരപ്രക്ഷോഭവുമായി മുന്നോട്ടു വരുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
