കോതമംഗലം : കോതമംഗലം സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകിവരുന്ന മൺഡേ മീൽ പ്രോഗ്രാം 10000 ത്തിലധികം രോഗികൾക്ക് ഭക്ഷണം നൽകി കൊണ്ട് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു.കോതമംഗലം മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന് കീഴിൽ എം ബി എ ഡിപ്പാർട്ട്മെന്റിന്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി ക്ലബ്ബ് ആയ ‘തണൽ’ ആണ് മൺഡേ മീൽ പ്രോഗ്രാമിന് പിന്നിൽ പ്രവർത്തിക്കുന്നത്.
എം എം പി യുടെ മൂന്നാം ഘട്ട ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . കോളേജ് ചെയർമാൻ ഷെവ. പ്രൊഫ. ബേബി എം. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സോളമൻ കെ. പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ വി തോമസ്, കെ എ നൗഷാദ്, കൗൺസിലർ പി ആർ ഉണ്ണികൃഷ്ണൻ, ഹോസ്പിറ്റൽ സൂപ്രണ്ട് സാം പോൾ, സ്റ്റാഫ് സെക്രട്ടറി ശ്യാം സി എസ് എന്നിവർ സംസാരിച്ചു.