പെരുമ്പാവൂർ: മൊബൈൽ ഫോൺ മോഷ്ടാവ് പോലീസ് പിടിയിൽ. അസം കക്കി സ്വദേശി അഷ്‌ക്കുൽ ഇസ്ലാം (30)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോഞ്ഞാശേരി ഊട്ടിമറ്റം ഭാഗത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളുടെ ‘ആറ് ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്നും രാത്രിയാണ് മൊബൈൽ മോഷ്ടിച്ച് കടന്നുകളഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെരുമ്പാവൂർ ബസ്സ്റ്റാൻ്റ് പരിസരത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അമ്പലമേട്, പുത്തൻകുരിശ്,
പെരുമ്പാവൂർ സ്റ്റേഷനുകളിലായി ഒമ്പതു കേസുകളിലെ പ്രതിയാണ് . ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ എൽദോസ് കുര്യാക്കോസ്, എസ്. ശിവ പ്രസാദ് ,സീനിയർ സി പി ഒ ജയന്തി, സി പി ഒ സിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
