കോതമംഗലം : ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും, ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഡിസംബർ 8,9 തീയതികളിലായി കോതമംഗലം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
എട്ടാം തീയതി രാവിലെ 8.15 മുതൽ 9.30 വരെ പിണവൂർക്കുടി,10 മണി മുതൽ 11.30 വരെ പൂയംകുട്ടി,12 മണി മുതൽ 1.30 വരെ തട്ടേക്കാട്,2.45 മുതൽ 4.15 വരെ നാടുകാണി,4.45 മുതൽ 7 മണി വരെ തലക്കോട് എന്നിവടങ്ങളിലും ഒൻപതാം തീയതി രാവിലെ 8.15 മുതൽ 9.30 വരെ തങ്കളം,10 മണി മുതൽ 11.30 വരെ ചേലാട്,12 മണി മുതൽ 1.30 വരെ ചെമ്മീൻകുത്ത്,2.45 മുതൽ 4.15 വരെ മുത്തംകുഴി,4.45 മുതൽ 7 മണി വരെ ഉപ്പുകണ്ടം എന്നിങ്ങനെയാണ് സമയ ക്രമീകരണം.മുഴുവൻ ജനങ്ങളും ഈ പദ്ധതിയുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.
