കോതമംഗലം: അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കും ഓപ്പൺ ജിമ്മും കുട്ടികളുടെ പാർക്കും നാടിന് അനിവാര്യമാണെന്നും ഭാവിതലമുറയ്ക്ക് ഗുണകരമാണെന്നും മന്ത്രി പി രാജീവ്. പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അടിയോടിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ട് 2.75 ലക്ഷം രൂപയും
എം എൽ എ ഫണ്ട് 3 ലക്ഷം രൂപയും (പാർക്കിൽ ഹൈമാസ്റ്റ് ലൈറ്റ് ) വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് . ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു സ്വാഗതം പറഞ്ഞു .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പാർക്കിലെ ഓപ്പൺ ജിം ഉദ്ഘാടനവും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനവും നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ മുഖ്യപ്രഭാഷണവും, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം അവാർഡ് വിതരണവും നടത്തി. പി വി ഐ പി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു .
ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിബി പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൽസൺ കെ ജോൺ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ കുമാരി, യുവജനക്ഷേമ ബോർഡ് അംഗം അഡ്വ റോണി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിജി ആന്റണി, ലത ഷാജി,ലാലി ജോയി, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി എം മുഹമ്മദാലി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിജു പി നായർ, ടി സി മാത്യു, മത്തായി കോട്ടക്കുന്നേൽ, കെ പി ശിവൻ, എം എം ജോസഫ്, ജിജി പുളിയ്ക്കൻ,ആന്റണി പുല്ലൻ എന്നിവർ പ്രസംഗിച്ചു . വാർഡ് മെമ്പർ എസ് എം അലിയാർ മാഷ് നന്ദി പറഞ്ഞു .
മൂന്ന് കനാലുകൾ വേർപിരിയുന്ന മിനി ഡാം സൈറ്റ് മനോഹരമായ കാഴ്ചയാണ്. കാലാവസ്ഥ വ്യതിയാനത്തിനും വായു മലീനീകരണത്തിനും പരിസ്ഥിതിയും ജൈവ വൈവിധ്യവും സംരക്ഷിക്കേണ്ടതിൻ്റെ വലിയ സന്ദേശമാണ് ഈ പാർക്ക്.
ജലസേചന വകുപ്പിൻ്റെ കാട് കയറി കിടന്ന പ്രദേശമാണ് മനോഹര പാർക്കാക്കിമാറ്റിയത്. മനോഹരമായ കനാൽ ബണ്ടിലൂടെ സൈക്കിൾ യാത്ര ചെയ്ത് സ്വദേശ വിദേശ സഞ്ചാരികൾ ഇവിടെയെത്തുന്നു.
വിജ്ഞാവും വിനോദവും പരിസ്ഥിതി ,ജൈവ വിധ്യ പഠനവും ലക്ഷ്യം ഒരു ശാസ്ത്ര പാർക്കുകൂടിയാണിത്.പാർക്കിന് സമീപം കനാലിലെ വെള്ളമുപയോഗിച്ച് പ്രവർത്തിക്കുന്ന യുവസംഭകൻ്റെ മിനി ജലവൈദ്യുത പദ്ധതിയും പ്രവർത്തിക്കുന്നു .ഇവിടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഓയിൽ മിൽ പ്രവർത്തിക്കുന്നു. അധിക വൈദ്യുതി കെഎസ്ഇ ബിക്ക് നൽകുന്നു . സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾ പഠനത്തിനെത്തുന്നുണ്ട് .ടൂറിസം വികസനത്തിന് വലിയ സാധ്യതയുണ്ട് .
