കോതമംഗലം :പിണ്ടിമന പഞ്ചായത്തിൽ പൂർത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മെയ് 31 ഉച്ചകഴിഞ്ഞ് 3 മണിക്ക് മുത്തം കുഴി എസ് എൻ ഡി പി ഹാളിൽ വച്ച് വ്യവസായ നിയമ വകുപ്പു മന്ത്രി പി രാജീവ് നിർവ്വഹിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എയും,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജുവും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എം എൽ എ ആസ്തി വികസന ഫണ്ട് 3.2 കോടി രൂപ ഉപയോഗിച്ച് പുനർ നിർമ്മിച്ച കനാൽ ബണ്ട് റോഡുകൾ,
ഒരു പഞ്ചായത്തിൽ ഒരു ഫുട്ബോൾ കളിക്കളം എന്ന കായിക നയത്തിൻ്റെ ഭാഗമായി കേരള സർക്കാർ ജലസേചന വകുപ്പ് പിണ്ടിമന ഗ്രാമ പഞ്ചായത്തിന് വിട്ടുനൽകി
എം എൽ എ ആസ്തി വികസന ഫണ്ട് 30 ലക്ഷം രൂപ വിനിയോഗിച്ച് വികസിപ്പിച്ച അയിരൂർപ്പാടം ഫുട്ബോൾ മൈതാനം, ടൂറിസം വികസനത്തിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഫണ്ട് 30 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്ത് 1.25 ലക്ഷം (ഒന്നേകാൽ ലക്ഷം) രൂപ യും ചെലവഴിച്ച് നിർമ്മിച്ച ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് എന്നീ മൂന്നു പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിക്കപ്പെടുന്നത്.
വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ, ലതാ ഷാജി എന്നിവരും പങ്കെടുത്തു.
