കോതമംഗലം : പ്ലാമുടി -ഇരുമലപ്പടി റോഡിന്റെ നവീകരണം;
അടുത്ത ടെൻഡർ അപ്പ്രൂവൽ കമ്മിറ്റിയിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
കോതമംഗലം മണ്ഡലത്തിൽ കിഫ്‌ബി പദ്ധതിയായി നടപ്പാക്കുന്ന പ്ലാമുടി- ഇരുമലപ്പടി റോഡ് (പ്ലാമുടി – ഊരം കുഴി) നവീകരണ പ്രവർത്തിയുടെ നിലവിലെ സ്ഥിതിയെ സംബന്ധിച്ചും സാങ്കേതിക നടപടികൾ ദുരിതഗതിയിൽ പൂർത്തീകരിച്ച് പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംബന്ധിച്ചും എം എൽ എ സഭയിൽ ചോദ്യം ഉന്നയിച്ചു.20/08/2016-ലെ G.O (Rt) No.1192/2016/PWD പ്രകാരം തത്വത്തില്‍ ഭരണാനുമതി ലഭിച്ച പ്ലാമുടി – കോട്ടപ്പടി – പാനിപ്ര – ഇരുമലപ്പടി – ഊരംകുഴി റോഡ് ഇംപ്രൂവ്‌മെന്റ് പ്രവൃത്തിയ്ക്ക് 17.01.2018-ലെ APR -1/30/2018/KIIFBI നമ്പര്‍ നടപടി ക്രമ ഉത്തരവ് പ്രകാരം കിഫ്ബി 22.66 കോടി രൂപയുടെ ധനാനുമതി നല്‍കിയിരുന്നു. ലഭിച്ചിട്ടുണ്ട്.
01/08/2018 തീയതിയിലെ കരാര്‍ ഉടമ്പടി പ്രകാരം പ്രവൃത്തി ആരംഭിച്ചിരുന്നെങ്കിലും , കെ.ആര്‍.എഫ്.ബി പ്രോജക്റ്റ് ഡയറക്ടറുടെ 29/11/2022-ലെ നടപടിക്രമ ഉത്തരവ് പ്രകാരം പ്രസ്തുത പ്രവൃത്തി കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ ടെര്‍മിനേറ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് പ്ലാമൂടി മുതല്‍ ഇരുമലപ്പടി വരെയുള്ള ഭാഗത്തെ ബാലന്‍സ് പ്രവൃത്തികള്‍ക്കായി തയ്യാറാക്കിയ എസ്റ്റിമേറ്റിന്, 25/09/2023-ന് നടന്ന 140-മത് ടെക്നിക്കല്‍ കമ്മിറ്റി സാങ്കേതികാനുമതി നല്‍കിയിരുന്നു. ബാലന്‍സ് പ്രവൃത്തി 02/09/2024-ന് ടെണ്ടര്‍ ചെയ്തെങ്കിലും ഏറ്റവും കുറവ് കൊട്ട് ട്ട് ചെയ്ത തുക അനുവദനീയമായ പരിധിയിലും കൂടുതലായതിനാല്‍ 09/10/2024-ലെ 54-മത് ടെണ്ടര്‍ അപ്രൂവല്‍ കമ്മറ്റി ടി പ്രവൃത്തി റീ-ടെണ്ടര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി 10/10/2024-ന് റീ.
ടെണ്ടര്‍ ചെയ്തെങ്കിലും കോട്ട് ചെയ്ത തുക കുറക്കാന്‍ L1 കരാറുകാരന്‍ തയ്യാറാകാത്തതിനാല്‍ 30/10/2024-ന് വീണ്ടും റീ-ടെണ്ടര്‍ ചെയ്യുകയും, അംഗീകാരത്തിനായി 13/01/2025-ന് 56-മത് ടെന്‍ഡര്‍ അപ്രൂവല്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ ടെര്‍മിനേറ്റ് ചെയ്ത പ്രവൃത്തിയുടെ ബാലന്‍സ് പ്രവൃത്തി നിലവിലുള്ള ഷെഡ്യൂള്‍ ഓഫ് റേറ്റില്‍ ടെന്‍ഡര്‍ ചെയ്തത് സംബന്ധിച്ച് വ്യക്തത ആവശ്യമുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെടുകയും ആയത് പരിശോധിച്ച് അടുത്ത ടെൻഡർ അപ്രൂവൽ കമ്മിറ്റിയിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് നിർവഹണ ഏജൻസിയായ കെ ആർ എഫ് ബി അറിയിച്ചിട്ടുള്ളത്. ബാലൻസ് പ്രവർത്തിയുടെ ടെൻഡർ അംഗീകരിച്ച ലഭിക്കുന്ന മുറയ്ക്ക് സെലക്ഷൻ നോട്ടീസ് നൽകി കരാറിൽ ഏർപ്പെട്ട പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് നിർവഹണ ഏജൻസിയായ കെ ആർ എഫ് ബി അറിയിച്ചിട്ടുള്ളതായി മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.
