Connect with us

Hi, what are you looking for?

NEWS

ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ന്യായവില പുനർ നിർണയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാജൻ

കോതമംഗലം : ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ന്യായവില പുനർ നിർണയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സമീപ വില്ലേജുകളെ അപേക്ഷിച്ച് വളരെ ഉയർന്ന ഫെയർ വാല്യൂ ആണ് നിലനിൽക്കുന്നത്. ഇത് പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് എം എൽ എ സഭയിൽ ആവശ്യപ്പെട്ടു.ഇരമല്ലൂര്‍ വില്ലേജുമായി സമാന സ്വഭാവം പുലര്‍ത്തുന്ന അതിര്‍ത്തി വില്ലേജുകളായ തൃക്കാരിയൂര്‍, കോതമംഗലം എന്നീ വില്ലേജുകളിലെ ഭൂമിയുടെ ന്യായവിലയെ അപേക്ഷിച്ച് ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില ഉയര്‍ന്നതാണെന്ന്‌ പരിശോധനയിൽ വ്യക്തമായിട്ടുള്ളതാണ്‌.

അപ്രകാരം ഇരമല്ലൂര്‍ വില്ലേജിലെ ഭൂമികളുടെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
കൂടാതെ ന്യായവില നിശ്ചയിച്ചതില്‍ സങ്കടമനുഭവിയ്ക്കുന്ന ഏതൊരാള്‍ക്കും ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്ക്‌ അപ്പീല്‍ സമര്‍പ്പിക്കുന്നതിന്‌ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതും അപ്രകാരം അപ്പീല്‍ സമര്‍പ്പിക്കാവുന്നതുമാണ്‌.
ന്യായവില പുനര്‍നിര്‍ണ്ണയവുമായി ബന്ധപെട്ട്‌ 21/06/2024-നു എറണാകുളം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോതമംഗലം താലൂക്കിലെ ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ന്യായവില അടിയന്തര പ്രാധാന്യത്തോടെ പുനര്‍നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!