പല്ലാരിമംഗലം : കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപ്പടി കവലയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം, ബ്ലോക്പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്ത് മെമ്പർ നിസാമോൾ ഇസ്മയിൽ, എം എം ബക്കർ, പി കെ മുഹമ്മദ്, കെ ബി ജലാം എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login