കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിന്റെയും ആകാശവാണി കൊച്ചി എഫ്എം നിലയത്തിന്റെയും കാന്തല്ലൂര്‍ നാട്ടറിവ് പഠന കേന്ദ്രത്തിന്റെയും സഹകരണത്തോടെ മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പാക്കുന്നു. മില്ലറ്റ് ഗ്രാമം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തിലെ പാറശാലപ്പടി പാറക്കല്‍ മേരി പൗലോസിന്റെ കൃഷിയിടത്തിലാണ് ചെറു ധാന്യ കൃഷിക്ക് തുടക്കം കുറിച്ചത്. ചെറുധാന്യ കൃഷിക്കായുള്ള വിത്തിടല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ആകാശവാണി പ്രതിനിധി ബാലനാരായണന്‍, ഉദയകുമാര്‍, കാന്തല്ലൂര്‍ നാട്ടറിവ് പഠന കേന്ദ്രത്തിലെ എം എം അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയന നോബി, നിസാ മോള്‍ ഇസ്മായില്‍, പഞ്ചായത്ത് അംഗങ്ങളായ എം എസ് ബെന്നി, കെ.കെ ഹുസൈന്‍, ദീപ ഷാജു, കെ.എം സെയ്ത്, ബേസില്‍ യോഹന്നാന്‍, പി.പി കുട്ടന്‍, ഷജി ബെസി , ഏയ്ഞ്ചല്‍ മേരി ജോബി, പഞ്ചായത്ത് സെക്രട്ടറി എം.എം ഷംസുദ്ധീന്‍, കൃഷി ഓഫീസര്‍ സൗമ്യ സണ്ണി, കോഴിപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ഹാന്‍സി പോള്‍, കൃഷി അസിസ്റ്റന്റ്മാരായ ബിന്‍സി ജോണ്‍, പി.ഇ ഉനൈസ് എന്നിവര്‍ പ്രസംഗിച്ചു.