പിണ്ടിമന: എം.ജി.സർവ്വകലാശാല MHRM 2021 പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ പിണ്ടിമന പഞ്ചായത്തിൽ വേട്ടാമ്പാറ കളമ്പാട്ട് വീട്ടിൽ അബ്രാഹം മോളി ദമ്പതികളുടെ മകൾ അമലു അബ്രാഹമിനെ യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീൻ കുര്യാക്കോസ് MP അമലുവിൻ്റെ വീട്ടിൽ നേരിട്ടെത്തി ആദരവ് നൽകി. യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം പ്രസിഡൻ്റ് റൈഹാൻ മൈതീൻ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നോബിൾ ജോസഫ്,വാർഡ് മെമ്പർ സിബി,ബഷീർ നെടുവഞ്ചേരി, സോവി കൃഷ്ണൻ, പി.കെ. കുര്യാക്കോസ്, അപ്പച്ചൻ മുണ്ടയ്ക്കൽ, ടോമി കളമ്പാട്ട് എന്നിവർ പങ്കെടുത്തു.
