കോതമംഗലം: കഴിഞ്ഞ എസ്എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ഡിവൈ എഫ് ഐ കുറ്റിലഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് ഒരുക്കിയത്.
ഉദ്ഘാടനവും,മൊമന്റോ വിതരണവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മേഖല പ്രസിഡന്റ് ഷെജീബ് എം എം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി ഇ എസ് ശ്രീജിത്ത് സ്വാഗതം പറഞ്ഞു. സി പി ഐ എം ലോക്കൽ സെക്രട്ടറി സഹീർ കോട്ടപറമ്പിൽ, കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ റഷീദ് എന്നിവർ ആശംസകൾ അറിയിച്ചു. മേഖല ട്രഷറർ കെ എ ജിയാസ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.
