Connect with us

Hi, what are you looking for?

NEWS

വ്യാപാരി വ്യവസായി സമിതി പുതുപ്പാടി യൂണിറ്റ് വിദ്യാഭ്യാസ പുരസ്കാര വിതരണം സംഘടിപ്പിച്ചു.

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതുപ്പാടി യൂണിറ്റ് കമ്മിറ്റിയുടേയും മെൻറ്റർ അക്കാദമി കോതമംഗലത്തിന്റെയും ആഭിമുഖ്യത്തിലാണ് വിദ്യാഭ്യാസ പുരസ്കാരം സംഘടിപ്പിച്ചത്. കറുകടം അമ്പലംപടി യാക്കോബായ പാരിഷ് ഹാളിൽ വെച്ചായിരുന്നു ചടങ്ങ്. എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കാണ് വിദ്യാഭ്യാസ പുരസ്കാരം നൽകിയത്. യൂണിറ്റ് പ്രസിഡൻറ് എ ടി ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലം നഗരപിതാവ് ടോമി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കെ നൗഷാദ് ,എം യു അഷ്റഫ് , പി എച്ച് ഷിയാസ്, കെ എ കുര്യാക്കോസ്, ബഷീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കാനഡ, യു.കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജർമ്മനി എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം തേടുന്ന പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമായ കോഴ്സുകളും മികച്ച ഉപരിപഠന സാധ്യതകളും , കോളേജുകളും തിരഞ്ഞെടുക്കാൻ ആവശ്യമായി അറിഞ്ഞിരിക്കേണ്ട എല്ലാ വസ്തുതകളും വിശദമായി മനസ്സിലാക്കുവാനും, ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ IELTS പഠനത്തിന് അവസരം നൽകുന്നതാണെന്നും മെൻറ്റർ അക്കാദമി അധികാരികൾ വ്യക്തമാക്കി.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!