കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. അശമന്നൂർ ഓടക്കാലി നൂലേലി ഭാഗത്ത് ചിറ്റേത്തുകുടി വീട്ടിൽ അന്ത്രു (39) വിനെയാണ് കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ പി.എൻ.പ്രസാദ്, എ.എസ്.ഐ മാരായ ജോബി ജോർജ്ജ്, എൽദോ കുര്യാക്കോസ്, എസ്.സി.പി.ഒ മാരായ പോൾ ജേക്കബ്, ഷിബു ജോൺ, അൽ അമീൻ, സി.പി.ഒ ബിബിൻ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
