പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ വൈകിട്ട് അഞ്ചിന് ബാവയെ പോത്താനിക്കാട് കവലയില്‍ നിന്നും ബാവയെ സ്വീകരിച്ച് പള്ളിയിലേക്കാനയിക്കും. പള്ളിയില്‍ നടക്കുന്ന അനുമോദന സമ്മേളനം ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും.
ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ മാരായ മാത്യു കുഴല്‍നാടന്‍, ആന്‍റണി ജോണ്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഓര്‍മപ്പെരുന്നാളിന്‍റെ ശുശ്രൂഷകള്‍. 8.15 ന് പ്രദക്ഷിണം. 15 ന് രാവിലെ 8.30 ന് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലിത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 11 ന് പ്രദക്ഷിണം, 11.40 ന് ആശീര്‍വാദം, 11.45 ന് നേര്‍ച്ചസദ്യ.
