കോതമംഗലം : നിര്‍ധനര്‍ക്കും നിരാശ്രയര്‍ക്കും ആശ്വാസമായി പി.ഡി.പി.ജനകീയാരോഗ്യവേദി സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ആയിരം ആശ്രയ കേന്ദ്രങ്ങളുടെ ഭാഗമായി നെല്ലിക്കുഴിയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു. പി.ഡി.പി.നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ.യാണ് മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘടാനം നിര്‍വഹിച്ചത്. സൗജന്യ മെഡിസിന്‍ വിതരണം, രക്തദാനം, കിടപ്പ് രോഗികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ , ഭക്ഷ്യവസ്തുക്കള്‍ വിതരണം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളാണ് സെന്റര്‍ വഴി നടന്നുവരുന്നത്. ചടങ്ങില്‍ സി.എം.കോയ അദ്ധ്യക്ഷത വഹിച്ചു. വി.എം.അലിയാര്‍ , സുബൈര്‍ വെട്ടിയാനിക്കല്‍ ,ലാലു ജോസ് കാച്ചപ്പിള്ളി, ജനകീയാരോഗ്യവേദി ജില്ല സെക്രട്ടറി ഫൈസല്‍ , ടി.എച്ച്.ഇബ്രാഹീം , ഷിഹാബ് കുരുംബിനാംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
