Connect with us

Hi, what are you looking for?

NEWS

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോതമംഗലം :ഐ. എം. എ. ശൈശവ കൗമാര ആരോഗ്യ കമ്മിറ്റിയുടെ സംസ്ഥാന തല പൊതുപരിപാടി, ഐ. എം. എ. കോതമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ, യെൽദൊ മാർ ബസേലിയോസ് കോളേജ് ജ്വാല ക്ലബ്ബിന്റെയും ലയൺസ് ക്ലബ്‌ ഓഫ് കോതമംഗലം ഗ്രേറ്ററിൻറെയും ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. ആദിവാസി മേഖലകളില്‍ നിന്നുള്ള 120 കുട്ടികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ആൻറണി ജോൺ എം. എൽ. എ. യും, സെമിനാര്‍ ഐ. എം. എ. ശൈശവ കൗമാര ആരോഗ്യ കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ഡോ. ആര്‍. രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഐ. എം. എ. കോതമംഗലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. ലിസ തോമസ് സ്വാഗതം പറഞ്ഞു. ഐ. എം. എ. മയക്കുമരുന്ന് നിർമ്മാർജ്ജനകമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ഡോ. എം. എൻ. വെങ്കിടേശ്വരൻ, ഐ. എം. എ. കോതമംഗലം ബ്രാഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ബേബി മാത്യു അറമ്പൻകുടിയിൽ, ടി. ഡി. ഒ. ഓഫീസ് പ്രതിനിധി ശ്രീധരന്‍, ജ്വാല ക്ലബ്‌ പ്രസിഡന്റ് നൂറ എ. എൻ., ലയൺസ് ക്ലബ്‌ ഓഫ് കോതമംഗലം ഗ്രേറ്റർ പ്രസിഡന്റ് റെബി ജോർജ്ജ്, ലയൺസ് ക്ലബ്‌ സോൺ ചെയർമാൻ ഡിജിൽ സെബാസ്റ്റ്യന്‍, ലയൺസ് ക്ലബ്‌ റീജണല്‍ ചെയർമാൻ കെ. സി. മാത്യൂസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കാഴ്ച കുറവുള്ള കുട്ടികള്‍ക്ക് കോതമംഗലം നയനം ഒപ്റ്റിക്കൽസ് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്നതിന് മുന്നോട്ടു വന്ന കോതമംഗലം നയനം ഒപ്റ്റിക്കൽസ്ഉടമ സണ്ണിയെ മീറ്റിംഗിൽ അനുമോദിച്ചു.

കൺസൾറ്റൻറ് പീഡിയാട്രീഷ്യൻ ഡോ. ലിസ തോമസ്, കൺസൾറ്റൻറ് ഗൈനക്കോളജിസ്റ്റ് ഡോ. സിനി ഐസക്, കൺസൾറ്റൻറ് ഫിസിഷ്യൻ ഡോ. മുനീര്‍ പി. കരീം, ജനറല്‍ ഫിസിഷ്യൻമാരായ ഡോ. ബിസ്മ ബിനോയ്, ഡോ. ഫാത്തിമത്തുൾ സുഹറ എന്നിവര്‍ കുട്ടികളെ പരിശോധിച്ചു. അഹാലിയ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നേത്രപരിശോധനാ ക്യാമ്പും, സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിന്റെ ദന്തപരിശോധനാ ക്യാമ്പും നടന്നു. കുട്ടികളുടെ വിളർച്ച പരിശോധന നടത്തുകയും വിരമരുന്നും അയൺ സപ്ലിമെന്റ്സും വിതരണം ചെയ്യുകയും ചെയ്തു.

മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്, ഐ. എം. എ. മയക്കുമരുന്ന് നിർമ്മാർജ്ജനകമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ഡോ. എം. എൻ. വെങ്കിടേശ്വരന്‍, മയക്കുമരുന്ന് ഉപയോഗത്തിന്റെ നിയമവശങ്ങളെക്കുറിച്ച്, കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസസ് പാനല്‍ ലോയർ അഡ്വ. കെ. രാധാകൃഷ്ണൻ, ശരിയായ മാലിന്യവിസർജ്ജനത്തെക്കുറിച്ച് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളജിലെ സിവില്‍ ഡിപ്പാര്‍ട്ട്മെന്റ് അസോസിയേറ്റ് പ്രൊഫ. ബൈബിൻ പോൾ, വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്ന വിഷയത്തെക്കുറിച്ച് ജനറല്‍ ഫിസിഷ്യൻ ഡോ. ബിസ്മ ബിനോയ്, നല്ല സ്പർശനം ചീത്ത സ്പർശനം എന്ന വിഷയത്തെക്കുറിച്ച് ജനറല്‍ ഫിസിഷ്യൻ ഡോ. ഫാത്തിമത്തുൾ സുഹറ എന്നിവര്‍ ക്ലാസ്സ്‌ നയിച്ചു. കുട്ടികൾക്കായി പ്രഥമ ശുശ്രൂഷയെക്കുറിച്ചും അടിയന്തര ജീവന്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും കൺസൾറ്റൻറ് ഫിസിഷ്യൻ ഡോ. മുനീര്‍ പി. കരീം വിശദീകരിച്ചു.
ഐ. എം. എ. കോതമംഗലം ബ്രാഞ്ച് സെക്രട്ടറി ഡോ. സിനി ഐസക് നന്ദി പറഞ്ഞു.

You May Also Like

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

NEWS

  കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൽ സപ്തതി ആഘോഷങ്ങളുടെ ഭാഗമായ സത്വ ഫെസ്റ്റ് 2025ന് തുടക്കമായി. പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ...

NEWS

കോതമംഗലം :സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ടെയ്ക്ക് എ ബ്രെയ്ക്ക്‌ പദ്ധതിയുടെ ഭാഗമായി കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നവീകരണം പൂർത്തീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.ആന്റണി ജോൺ...

NEWS

കോതമംഗലം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം വെസ്റ്റ് ബ്ലോക്കു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടത്തിയ ധർണ്ണയിൽ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ധർണ്ണ സമരം ആന്റണി...

NEWS

കോതമംഗലം :കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗം സംഘം രൂപീകരിച്ച് പോലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ...

NEWS

കോതമംഗലം: ടിടിസി വിദ്യാര്‍ത്ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡനം...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് നേര്യമംഗലത്ത് പണിതു കൊണ്ടിരിക്കേ ഇടിഞ്ഞു പൊളിഞ്ഞു ചാടിയ സ്പാസെന്റർ( ടൂറിസ തിരുമ്മൽ കേന്ദ്രം) നിർമ്മണത്തിലെ വൻ അഴിമതിയെക്കുറിച്ച് ബാങ്ക് അംഗം അനൂപ് തോമസും പൊതുപ്രവർത്തകനായ...

NEWS

കോതമംഗലം: സ്ത്രീകൾ വേദിയിലും, പുരുഷന്മാർ ശ്രോതാക്കളായി സദസിലും എത്തിയ ‘പെൺതിളക്കം’ പ്രോഗ്രാം വേറിട്ട അനുഭവമായി. സുവർണരേഖയും മെൻ്റർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലെ വ്യത്യസ്ത വിഷയങ്ങളിലുള്ള 16 എഴുത്തുകാരികളുടെ പ്രസംഗങ്ങളും ശ്രദ്ധേയമായിരുന്നു. നോവലിസ്റ്റ്...

NEWS

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോ മാലിന്യമുക്ത ഡിപ്പോയായി പ്രഖ്യാപിച്ചു. ഡിപ്പോ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ മാലിന്യ ഡിപ്പോയായുള്ള പ്രഖ്യാപനം...

NEWS

കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാന്റിനകത്തു പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടും, ഷീ ടോയ്‌ലെറ്റ് തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കംഫർട്ട്...

NEWS

കോതമംഗലം: വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച...

NEWS

കോതമംഗലം : സഹകരണ മേഖലയിലൂ ടെ കാർഷിക രംഗത്ത് സ്വന്തമായ ഈടപെടലുക ൾ നടത്തി എറണാകുളം ജില്ലയിലെ കിഴക്കൻ മേ ഘലയായ വാരപ്പെട്ടി വി ല്ലേജിൽ 23-07-1925 ൽ രൂപീകൃതമായ വാരപ്പെട്ടി സഹകരണ...

error: Content is protected !!