കോതമംഗലം: സെന്റ്. ജോസഫ്സ് ധർമ്മഗിരി ആശുപത്രിയും,KCYM വടാട്ടുപാറ യൂണിറ്റും സംയുക്തമായി ചേർന്ന് സെന്റ്.മേരിസ് ചർച്ച് പാരിഷ്ഹാളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സെന്റ്.മേരിസ് ചർച്ച് വികാരി റവ.ഫാ.ജിനോ ഇഞ്ചപ്ലാക്കൽ നിർവഹിച്ചു.അഖിൽ ആന്റണി സ്വാഗതം അറിയിച്ചു. ഫെബിത ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സെന്റ്.ജോസഫ്സ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ. സിസ്റ്റർ ജോസ്മിൻ MSJ മുഖ്യാതിഥിയായി,
സി.ഡെൽഫി MSJ,ഷാജ് തോമസ്,ബിനോയി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സെന്റ്.ജോസഫ്സ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഹോസ്പിറ്റൽ PRO അബിലാഷ് സ്കറിയ ക്യാമ്പ് കോഡിനേറ്റ് ചെയ്തു. ആൻ മരിയ ആന്റണി ക്യാമ്പിന് നന്ദി അറിയിച്ചു സംസാരിച്ചു…
