കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ബി കെമാൽ പാഷ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം മാധ്യമ പ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ് ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥി ആയിരുന്നു.അരീക്കൽ ആയുർവേദ ആശുപത്രി ഡയറക്ടർ ഡോ.സ്മിത്ത് കുമാർ, ജയിൽ ഉപദേശക സമിതി അംഗം എസ് സന്തോഷ്,പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ. എസ് വിജയ് മോഹൻ,മുതിർന്ന മാധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ, ഗായകൻ ജി വേണുഗോപാൽ, പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, മാധ്യമ പ്രവർത്തക ബീന രഞ്ജിനി,ദൂരദർശൻ വാർത്ത അവതാരക ആർ ഹേമലത, പനച്ചുമൂട് ഷാജഹാൻ, പ്രൊഫ. അലിയാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.



























































