കോതമംഗലം : മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 44-ാമത് വാർഷികം ആഘോഷിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവ്വഹിച്ചു. ആന്റണി ജോൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഫാദർ ജോസഫ് പരത്തുവയലിൽ,കൗൺസിലർ കെ എ നൗഷാദ്,ടി കെ എൽദോസ്,സി എ കുഞ്ഞച്ചൻ,ബിനു കൈപ്പിള്ളിൽ,സി ഐ ബേബി,ഡോക്ടർ ജോർജ് എബ്രഹാം എന്നിവർ പങ്കെടുത്തു.
