കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി, ചെയർമാൻ മാത്യു കുന്നശ്ശേരി, ട്രഷറർ ബിനു കോമയിൽ, ഡിപ്പാർട്ട്മെന്റ് ഹെഡ് നിധീഷ്,കേരള കോൺഗ്രസ് ബി നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൗലോസ്, മുനിസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, പ്രിൻസ് വർക്കി, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അരുൺ പി ബോബൻ, മിനി മാത്യു,മിനി എൽദോസ്,സിനി തോമസ്,മാജോ തോമസ്, ഗീതാ ജയകുമാർ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ നിജാമുദീൻ ജെ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, സൂപ്രണ്ട് ബിജി ജോസ് എന്നിവരും പങ്കെടുത്തു.



























































