കോതമംഗലം : മാർ തോമ ചെറിയ പള്ളിയിലെ “കന്നി 20” പെരുന്നാൾ ഹരിത ചട്ടം പാലിച്ച് നടത്തുവാൻ എറണാകുളം ജില്ലാ കളക്ടർ M2-289325/2019 നമ്പർ മജിസ്റ്റീരിയൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവിൻ പ്രകാരം പള്ളിയും പരിസരവും പെരുന്നാൾ ദിനങ്ങളിൽ ഗ്രീൻ പ്രോട്ടൊക്കോൾ പ്രദേശമായി മാറിക്കഴിഞ്ഞു. “അരുത് വൈകരുത്” എം. എൽ. എ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കോതമംഗലം നഗരസഭ നിയമപാലകരായ പോലീസും ആരോഗ്യ വിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളും ബഹുജനങ്ങളും കൈകോർത്ത് പള്ളി ഭരണ സമിതിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചെറിയ പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ എം. എൽ. എ ആന്റണി ജോൺ ഗ്രീൻപ്രോട്ടോക്കോൾ വിളംമ്പരജാഥ ഉൽഘാടനം ചെയ്‌തു. ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ തലങ്ങളിലെ ഉദ്യാഗസ്ഥർ, പള്ളി ഭാരവാഹികൾ, മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ സന്നദ്ധ സേവകർ തുടങ്ങി ഒട്ടേറെ പേർ യൂണിഫോമിൽ അണിനിരന്നു.
You must be logged in to post a comment Login