കോതമംഗലം : സെപ്റ്റംബർ 14 ന് നവാഭിഷിക്തനായ അഭി. മാർക്കോസ് മാർ ക്രിസ്റ്റോഫോറസ് മെത്രാപോലിത്തക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രസനം കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം നൽകി.
സെപ്റ്റംബർ 18 ഞായറാഴ്ച വൈകിട്ട് മൗണ്ട് സിനായ് അരമനയിൽ നിന്ന് ബാൻഡ് മേളം, നിരവധി വാഹനങ്ങൾ എന്നിവ ഉൾപ്പെടുത്തി റാലിയായി മാർ തോമ ചെറിയ പള്ളിയിൽ എത്തി ചേർന്ന ശേഷം, പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തി.
തുടർന്ന് റാലി മർത്ത മറിയം വലിയ പള്ളി കത്തീഡ്രലിൽ എത്തി. കോതമംഗലം വലിയ പള്ളി അങ്കണത്തിൽ നടന്ന അനുമോദന സമ്മേളനം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം മാർ സേവേറിയോസ് മെത്രാപോലിത്ത അധ്യക്ഷത വഹിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എം. പി, ആന്റണി ജോൺ എം. എൽ.എ, മെത്രാപോലിത്തമാരായ ഡോ. മാത്യൂസ് മാർ ഇവാനിയോസ്, എലിയാസ് മാർ യൂലിയോസ്, ഡോ. മാത്യൂസ് മാർ അപ്രേം, ഏലിയാസ് മാർ അത്തനാസിയോസ്, ഫാ. ബേബി മംഗലത്ത്, ഫാ
ബേബി ജോൺ പാണ്ടലിൽ, ഫാ. എൽദോസ് പുൽപറമ്പിൽ, വലിയ പള്ളി ട്രസ്റ്റിമാരായ ചാണ്ടി കറുകപിള്ളിൽ, എൽദോസ് നെടുങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. മർക്കോസ് മാർ ക്രിസ്റ്റോഫോ റസ് മറുപടി പ്രസംഗം നടത്തി.