കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക് തുറന്ന കത്ത് നൽകി. രാജപാത ജനങ്ങളുടെ ആവശ്യമാണെന്നും, ജനങ്ങൾക്കൊപ്പം സമരരംഗത്ത് ഇനിയും താൻ ഉണ്ടാകുമെന്നും, ഈ പാത തുറക്കേണ്ടത് ജനങ്ങളുടെ മൗലിക അവകാശമാണെന്നും ബിഷപ്പ് ചൂണ്ടി കാണിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് അല്പം ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാകണമെന്ന് ബിഷപ്പ് കത്തിൽ പറയുന്നു. കോതമംഗലം എംഎൽഎ ആന്റണി ജോണിന് നേരിട്ടാണ് ബിഷപ്പ് കത്ത് നൽകിയത്
