കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജ് ലോക എയ്‌ഡ്സ് ദിനാചാരണം സംഘടിപ്പിച്ചു.എയ്ഡ്‌സ് ദിനാചാരണം ആൻ്റണി ജോൺ എം എൽ. എ ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ എം.ബി.എം.എം. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബാബു മാത്യു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രി മെഡി. സൂപ്രണ്ട് ഡോ. സാം പോൾ തീം സന്ദേശം നൽകി. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ നൗഷാദ്,കെ.വി. തോമസ്, പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്ജ്, എം ബി എം എം അസോസിയേഷൻ ട്രഷറർ ഡോ.റോയ് എം ജോർജ്, എം ബി എം എം ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. തോമസ് മാത്യു എന്നിവർ ആശംസകൾ നേർന്നു . എം ബി സി എൻ പ്രിൻസിപ്പൽ ഡോ. സെല്ലിയാമ്മ കുരുവിള സ്വാഗതവും എം ബി സി എൻ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ അമൽ ദേവ് കെ എസ് നന്ദിയും രേഖപ്പെടുത്തി.എയ്ഡ്‌സ് ദിനാ ചരണത്തോടനുബന്ധിച്ച് എം ബി എം എം ആശുപത്രിയിൽ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് റാലി സംഘടിപ്പിച്ചു .എം ബി സി എൻ സ്റ്റുഡന്റസ് അവതരിപ്പിച്ച ഫ്ലാഷ് മോബും തീം ഡാൻസ് & സ്ട്രീറ്റ് പ്ലേയും നടന്നു.
