കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് സിവിൽ സർവീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു. മാർ തോമ ചെറിയപള്ളിയുടെ ഉടമസ്ഥതയിലുള്ള സെന്റ്.തോമസ് ഓഡിറ്റോറിയത്തിൽ കോതമംഗലം എം. എൽ. എ ആന്റണി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമ – വാണിജ്യ – വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു. മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി 2023 മെയ് 26ന് വൈകുനേരം 4.30ന് പ്രവർത്തനം ആരംഭിച്ചു.
ബഹു.കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മാർ ബസേലിയോസ് സിവിൽ സർവീസ് അക്കാഡമിയുടെ ലോഗോ പ്രകാശനം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അക്കാഡമിക് തലത്തിൽ മികവു പുലർത്തുന്നവരുമായ കുട്ടികളെ തിരഞ്ഞെടുത്ത് നടത്തുന്ന യോഗ്യത പരീക്ഷയിൽ വിജക്കുന്നവർക്ക് തികച്ചും സൗജന്യമായി ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി അവരെ സിവിൽ സർവ്വീസ് പരീക്ഷക്കു വേണ്ടി തയ്യാറാക്കുക എന്നതാണ് മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി ലക്ഷ്യമിടുന്നത്.മാർ തോമ ചെറിയ പള്ളിവികാരി ഫാ.ജോസ് പരത്തുവയലിൽ
സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. മുവാറ്റുപുഴ എം.എൽ.എ.അഡ്വ.മാത്യു കുഴൽനാടൻ . പെരുമ്പാവൂർ എം. എൽ. എ. അഡ്വ. എൽദോസ് കുന്നപ്പിള്ളി,
സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് ,
ഫോറസ്റ്റ് ഇൻഡസ്ട്രിസ് (എഫ്.ഐ.റ്റി) ചെയർമാൻ ആർ. അനിൽകുമാർ ,
മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ചെയർമാൻ ഇ. കെ. ശിവൻ, മുൻ മന്ത്രി ഷെവ.ടി.യു കുരുവിള,
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ
എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്,
കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, എ.ഡി.എം എസ്. ഷാജഹാൻ,വൈസ് ചെയർമാൻ സിന്ധു ഗണേശൻ,
തഹസീൽദാർ റെയ്ച്ചൽ കെ. വർഗീസ് ,
മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ്, മതമൈത്രി സംരക്ഷണ സമിതി കൺവീനർ
കെ. എ. നൗഷാദ്, യു.ഡി.ഫ്. എറണാകുളം ജില്ല കൺവീനർ അഡ്വ.ഷിബു തെക്കും പുറം, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.മജീദ്, കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജാ മുഹമ്മദ്, മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ.പി. ജോർജ്ജ് കൂർപ്പിള്ളിൽ, മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻസ് സൻസ് (എംബിറ്റിസ്) സെക്രട്ടറി സി.എ. കുഞ്ഞച്ചൻ ചുണ്ടാട്ട്, മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫാ. പൗലോസ് പള്ളത്തുകുടി,മാർ തോമചെറിയ പള്ളി ട്രസ്റ്റിമാരായ അഡ്വ. സി.ഐ ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണംഞ്ചേരി എന്നിവർ പ്രസംഗിച്ചു.
