കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ റൂസയുടെ ധനസഹായത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്കായി “ഗവേഷണ രൂപ രേഖ പരിചയം” എന്ന വിഷയത്തിൽ ഏക ദിന ശില്പ ശാല സംഘടിപ്പിച്ചു. ഒക്ടോബർ 5-ാം തീയതി ശനിയാഴ്ച രാവിലെ 10.00 മണിക്ക് എം.പി. വറുഗീസ് സെമിനാർ ഹാളിൽ വച്ച് മഞ്ചേശ്വരം ഗവൺമെന്റ് കോളേജ് ട്രാവൽ, ടൂറിസം ആന്റ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. സിന്ധു ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് യോഗത്തിന് അധ്യക്ഷ്യം വഹിച്ചു. റിസർച്ച് ഡീൻ ഡോ. മഞ്ജു കുര്യൻ, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. മഞ്ജുള കെ., റൂസ കോർഡിനേറ്റർ ഡോ. സ്മിത തങ്കച്ചൻ, കോമേഴ്സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്ക് എന്നിവർ സംസാരിച്ചു. ഗവേഷണ രൂപരേഖ തയ്യാറാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഡോ. സിന്ധു ജോസഫ് പ്രഭാഷണം നടത്തി. ഗവേഷണ രൂപരേഖ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും ശില്പശാലയിൽ നല്കി.
You must be logged in to post a comment Login