Connect with us

Hi, what are you looking for?

NEWS

വാരിയം ഉന്നതിയിൽ ആദ്യമായി ജീപ്പ് എത്തിച്ച മഞ്ചണൻ പാട്ടൻ ഓർമയായി

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ഗോത്ര വർഗ ഉന്നതിയിൽ ആദ്യമായി ജീപ്പ് എത്തിച്ച മഞ്ചണൻ പാട്ടൻ (75) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ രോഗത്തെ ത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.സമ്പന്നതയുടെ ഉന്നതിയിൽ നിന്ന് ഇല്ലായ്മകളിലേക്ക് വഴുതിവീണ കഥ കൂടിയാണു മഞ്ചണൻ പാട്ടന്റേത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും അകലെയുള്ള ഉന്നതിയാണ് വാരിയം. അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും എത്തിച്ചേരാത്ത ഉന്നതിയിൽ വർഷങ്ങളോളം തനിക്കു കഴിയാവുന്ന സൗകര്യങ്ങൾ ഒരുക്കാൻ പാട്ടനു കഴിഞ്ഞു. കാട്ടിൽ ഏക്കർ കണക്കിന് ഏലവും, കുരുമുളകും കൃഷി ചെയ്താണു വരുമാനം കണ്ടത്തിയത്. കൂടാതെ ഉന്നതിയിൽ പലചരക്കുകടയും തുടങ്ങി.
കുട്ടമ്പുഴയിൽ നിന്നു 30 കി ലോമീറ്റർ അകലെയാണ് വാരിയം. നാട്ടുകാർ നടത്തുന്ന ജീപ്പ് സർവീസ് മാത്രമാണ് ഉന്നതികളിലെത്താനുള്ള യാത്രാമാർഗം. തൊണ്ണൂറുകളിൽ അടിമാലിയിൽ മകളുടെ വീട്ടിൽ പോയി മടങ്ങാൻ നേരം മഞ്ചണൻ പാട്ടൻ ജീപ്പ് ഓട്ടം വിളിച്ചെങ്കിലും ആരും വരാൻ തയാറായില്ല. അവിടെവച്ചു തന്നെ ജീപ്പ് മേടിച്ചു ഡ്രൈവറെയും നിയമിച്ചായിരുന്നു അദ്ദേഹം മടങ്ങിയത്.

കോതമംഗലം നഗരത്തിലെ സ്വർണക്കടയിലെത്തി ഏറ്റവും വലിയ സ്വർണ മാല സ്വന്തമാക്കിയ കഥയും പ്രശസ്തമാണ്. പാട്ടൻ സ്വർണ ക്കടയിലെത്തി മാല ആവശ്യപ്പെട്ടു. 10 പവൻ വരുന്ന മാല കാണിച്ചു കൊടുത്ത് വില പറഞ്ഞപ്പോൾ തലയിൽ കെട്ടിയ മുണ്ട് അഴിച്ച് നോട്ടുകൾ എണ്ണിയെടു ക്കാൻ വ്യാപാരിയോട് ആവശ്യപ്പെടുകയായിരു ന്നു.കാട്ടിലെ ഏലം, കുരുമുളക് കൃഷികൾ അനധികൃതമാണെന്ന് കാട്ടി വനംവകുപ്പ് ഇവ നശിപ്പിച്ചതോടെ പാട്ടന്റെ പ്രധാന വരുമാന മാർഗം നിലച്ചു. കച്ചവട സ്ഥാപനവും നഷ്ടമായി.
ഭാര്യ: കുളന്തായി. മക്കൾ: മഞ്ചണൻ ഉടയാർ, കൊളന്തായി മഞ്ചണൻ, നാഗരാജ് മഞ്ചണൻ, ആനന്ദൻ മഞ്ചണൻ, ശോഭ ഷൺമുഖം, മനോജ് മഞ്ചണൻ.

You May Also Like

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ ഹിന്ദി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ “ഹിന്ദി ഭാഷയുടെ കരിയർ സാധ്യതകൾ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. എറണാകുളം കാനറ ബാങ്ക് റീജിയണൽ ഓഫീസ്, സീനിയർ മാനേജർ പ്രശാന്ത്...

NEWS

കോതമംഗലം : കോതമംഗലത്തെ പ്രമുഖ വാച്ച് ഷോറൂമായ സ്വാമി & കമ്പനിയിലേക്ക് പരിചയസമ്പന്നരായ സ്ത്രീ ജീവനക്കാരെ ആവശ്യമുണ്ട് 📍കടകളിൽ 5 വർഷത്തെ വിൽപ്പന പരിചയം 📍ജോലി സമയം: 9PM-6PM, 📍യോഗ്യത: മിനിമം +2...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2026 ലേക്ക് ഹജ്ജിന് പോകുന്ന കോതമംഗലം,മൂവാറ്റുപുഴ താലൂക്കിലെ തെരഞ്ഞെടുത്ത ഹാജിമാർക്കുള്ള മെഡിക്കൽ ക്യാമ്പ് കോതമംഗലത്ത് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വച്ച്...

NEWS

കോതമംഗലം : കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിൻ്റെ മാതാപിതാക്കളായ റഹിമിനെയും ഷെറിനേയും പ്രത്യേക അന്വേഷണസംഘം സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു. കേസിൽ പ്രതിചേർത്ത ഇവർക്കെതിരെ...

NEWS

  കോതമംഗലം :കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും കർഷകസമിതികളുടെയും കാർഷിക വികസന സമിതിയുടെയും ഇതര...

CRIME

കോതമംഗലം : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് നടത്തിവന്ന പരിശോധനയിൽ വാരപ്പെട്ടി വില്ലേജിലെ ഇളങ്ങവം ഭാഗത്ത് നിന്നും കഞ്ചാവുമായി ആസാം സ്വദേശി ഹുസൈൻ അലി മകൻ നജമുൽ ഇസ്ലാം പിടിയിൽ. ഓണക്കാലത്ത്...

NEWS

കോതമംഗലം: ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി “ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം ” എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി “യുവ സംഗമം” ക്യാമ്പയിൻ സംഘടിപ്പിച്ചു. എഐവൈഎഫ്...

NEWS

കോതമംഗലം:മതസൗഹാർദ്ധ സംഗമത്തിൻ്റെ ഈറ്റില്ലമ്മായ പല്ലാരിമംഗലത്തിൻ്റെ മണ്ണിൽ വീണ്ടും ഒരു സൗഹൃദ കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ചു പല്ലാരിമംഗലം ശിവക്ഷേത്രം. അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ ഷാനവാസിൻ്റെ കുടുംബത്തിന് പൊതുജന പങ്കാളിത്വത്തോടുകൂടി നിർമ്മിച്ച് നൽകുന്ന ഭവനത്തിന്...

NEWS

കോതമംഗലം : യുദ്ധങ്ങൾ ബാക്കി വെയ്ക്കുന്നത് കെടുതികളും, നാശനഷ്ടങ്ങളും, വേദനകളും, കണ്ണീരുമാണെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. ഇതിനു പുറമെ,സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും, സാമ്പത്തീക പരമായ തകർച്ചയും,പാരിസ്ഥിതി കമായ ആഘാതങ്ങളുമാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വലയിൽ കുടുങ്ങിയ കൂറ്റൻ മലമ്പാമ്പിനെ പിടികൂടി.  കോതമംഗലം, അമ്പലപ്പറമ്പ് സ്വദേശി കറുകപ്പിള്ളിൽ ഷോയി കുര്യാക്കോസിൻ്റെ മീൻ കുളത്തിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ വലയിൽ കുടുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടത്. കോതമംഗലം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ അയിരൂർപാടത്ത് വെറ്ററിനറി സബ് സെന്റർ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു . അയിരൂർപാടം ,അടിയോടി, പുലിമല ,ആയപ്പാറ ,ആയക്കാട് ,തൈക്കാവുംപടിപ്രദേശത്തെ ക്ഷീരകർഷകരുടെ ദീർഘനാളെത്തെ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 79-)മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ അങ്ക ണത്തിൽ ആന്റണി ജോൺ എം എൽ എ ദേശീയ പതാക ഉയർത്തി.തഹസിൽദാർ എം അനിൽ കുമാർ...

error: Content is protected !!