പെരുമ്പാവൂർ : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ രൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സമൃദ്ധി സോഷ്യൽ വെൽഫെയർ സൊസൈറ്റി നിർധനരായ രോഗികൾക്കും അതിഥി തൊഴിലാളികൾക്കും 200 വിഭാവസമൃദമായ ഭക്ഷണ പൊതികൾ നൽകി. സഭയുടെ മുവാറ്റുപുഴ രൂപത ബിഷപ്പ് അഭി. യൂഹാനോൻ മോർ തിയോഡേഷ്യസ് ഭക്ഷണപൊതികൾ നൽകി ഉദ്‌ഘാടനം നിർവഹിച്ചു. ഏപ്രിൽ 14 വരെ എല്ലാ ദിവസവും ഭക്ഷണപൊതികൾ വിതരണം ചെയ്യും. 100 പേർക്ക് പോഞ്ഞാശ്ശേരി ജമാ അത്ത് എൽ.പി സ്‌കൂളിലും 80 പേർക്ക് കണ്ടന്തറയിലും പെരുമ്പാവൂർ പട്ടണത്തിൽ ഭക്ഷണം കിട്ടാതെ വലഞ്ഞ 20 പേർക്കുമാണ് ഇന്ന് പൊതികൾ വിതരണം ചെയ്തത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ, പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ, വൈസ് പ്രസിഡന്റ് എൽദോ മോസസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ റെനീഷ അജാസ്, പഞ്ചായത്ത് അംഗങ്ങളായ അനീസ ഇസ്മായിൽ, ഷെമിദ ഷെരീഫ്, ജോയി മഠത്തിൽ, സി.വി മുഹമ്മദാലി, സമൃദ്ധി ഡയറക്ടർ ഫാ. തോമസ്, വി.എം ഹംസ, വി.എച്ച് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
