കോതമംഗലം: മഹാത്മ അയ്യൻകാളിയുടെ 162-ാമത് ജയന്തി (അവിട്ടം ) ആഘോഷം കെ പി എം എസിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ഷൈജു അയ്യപ്പന്റെ അധ്യക്ഷതയിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ്, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി,കുട്ടമ്പുഴ പഞ്ചായത്ത് വാർഡ് മെമ്പർ രേഖ രാജു, കോട്ടപ്പടി പഞ്ചായത്ത് വാർഡ് മെമ്പർ ഷിജി ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം വേലായുധൻ എം കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.യൂണിയൻ സെക്രട്ടറി ഷാജു വി എ സ്വാഗതവും, ഖജാൻജി താര രവി കൃതജ്ഞതയും രേഖപ്പെടുത്തി. അയ്യങ്കാളി ജയന്തി ആഘോഷത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും ഘോഷയാത്രയും സംഘടിപ്പിച്ചു.
