Connect with us

Hi, what are you looking for?

NEWS

തുടർച്ചയായി നാലാം തവണയും ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ നിരയിൽ ഇടം നേടി എംഎ കോളെജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ

കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ തുടർച്ചയായ നാലാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോ. മഞ്ജു മികച്ച റാങ്ക് നേടിയത്.മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും , കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. മഞ്ജു, 2005-ലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016-ൽ അസോസിയേറ്റ് പ്രൊഫസറും, 2019ൽ പ്രൊഫസറുമായി. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, ഒരു പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യൻ.നാനോ മെറ്റീരിയൽസിന്റെ ഉത്പാദനം, സംസ്കരണം, ഉപയോഗം എന്നിവ സംബന്ധിച്ച ഗവേഷണ പഠനങ്ങളിലാണ് ഡോ.മഞ്ജു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . 5 പുസ്തകങ്ങളിലെ പ്രബന്ധങ്ങൾ കൂടാതെ വിവിധ അന്തർ ദേശീയ ജേർണലുകളിലായി 66ഗവേഷണ പ്രബന്ധങ്ങളും,3 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.4 ഗവേഷകർക്ക് ഡോ. മഞ്ജുവിന്‍റെ ഗവേഷണ മാർഗ നിർദേശത്തിലൂടെ പി എച്ച് ഡി ബിരുദം ലഭിച്ചിട്ടുണ്ട്. ഡി എസ് ടി, കെ എസ് സി എസ് ടി ഇ, യു ജി സി, എം എച് ആർ ഡി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ഗവേഷണ പ്രോജക്ട്കളും പൂർത്തീകരിച്ചിട്ടുണ്ട്. ഗവേഷണ സംഭാവനകൾക്ക് പുറമേ, റിസർച്ച് ഡീൻ, എൻ ഐ ആർ എഫ് കോ-ഓർഡിനേറ്റർ, യുജിസി സെൽ കോ-ഓർഡിനേറ്റർ, ഡിഎസ്ടി കോ-ഓർഡിനേറ്റർ, ഗവേണിംഗ് & അക്കാദമിക് കൗൺസിൽ അംഗം തുടങ്ങി വിവിധ ചുമതലകൾ എം. എ. കോളേജിൽ വഹിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന പുരസ്‌കാരങ്ങൾ മുൻപ് ഡോ. മഞ്ജുവിനെ തേടിയെത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയിരിക്കുന്ന 25- മത് ബർക്കുമൻസ് അവാർഡും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരവും, ആലുവ യു സി കോളേജിന്റെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി “ശതാബ്ദി പ്രതിഭ” പുരസ്കാരവുമാണ് ഡോ.മഞ്ജുവിന് മുൻപ് ലഭിച്ചത്.
അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചായിരുന്നു പുരസ്‌കാരം. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ അന്ന് മികച്ച കോളേജ് അധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ടത്.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച ശാസ്ത്രഞ്ജരുടെ പട്ടികയിൽ ഇടം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും, പ്രതിഭകളെ കണ്ടെത്തി ഏറ്റവും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്‍റാണ് കോതമംഗലം എം. എ. കോളേജ് മാനേജ്മെന്‍റ് എന്നും ഡോ.മഞ്ജു കുര്യൻ പറഞ്ഞു. തന്നെ ഇന്നത്തെ നല്ല അധ്യാപികയും, ഗവേഷകയും ആക്കി മാറ്റിയതിൽ തന്‍റെ മാതാപിതാക്കൾക്കും, കുടുംബത്തിനും, സഹപ്രവർത്തകർക്കും വലിയ പങ്കുണ്ടെന്നും ഡോ. മഞ്ജു കൂട്ടിച്ചേർത്തു. കോലഞ്ചേരി,
കാഞ്ഞിരവേലിൽ റിട്ട. അധ്യാപക ദമ്പതികളായ കെ. എം. കുര്യാച്ചൻ -വി. കെ സൂസൻ എന്നിവരുടെ മകളും,
കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിന്‍റെ ഭാര്യയുമാണ് . അഞ്ജലി,അലീന എന്നിവർ മക്കളാണ്.അന്തർ ദേശീയ അംഗീകാരം ലഭിച്ച ഡോ. മഞ്ജു കുര്യനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് , അധ്യാപകർ , അനധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.

You May Also Like

NEWS

കോതമംഗലം :മാമലക്കണ്ടത്തെ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാർ പറഞ്ഞു. മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയുടെ സമാപന...

NEWS

കോതമംഗലം :മാമലക്കണ്ടത്ത് ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും, വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. സമൂഹത്തിൽ നിയമങ്ങളെ കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി. എസ്. സുധ പറഞ്ഞു....

NEWS

കോതമംഗലം: വിദ്യാഭ്യാസ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സർഗ്ഗോത്സവം 2025 പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സബ്ജില്ലയിലെ 97 സ്കൂളുകളിൽ നിന്നുമായി 700 കുട്ടികൾ മാറ്റുരച്ച സർഗ്ഗോത്സവത്തിന്റെ സമാപന സമ്മേളനം എംഎൽഎ...

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിഭവന് സമീപം പഞ്ചായത്തിന്റെ സ്ഥലത്ത് കൃഷിചെയ്തിരുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു....

NEWS

കോതമംഗലം: തുടർച്ചയായി രണ്ടാമതും ‘ഹോൾ ഓഫ് ഫെയിം’ (Hall of Fame) അംഗീകാരം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയും , കോതമംഗലം എം എ കോളേജ് ജീവനക്കാരനുമായ ടെഡി എൻ ഏലിയാസ് .ഇന്ത്യയിലെ സൈബർ പ്രതിരോധ...

NEWS

പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്...

NEWS

കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച്സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള...

NEWS

കോതമംഗലം: കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത കമ്മിറ്റിയും റീജിയണല്‍ സമിതിയും സംയുക്തമായി കോതമംഗലം സെന്‍റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് ലഹരിവിരുദ്ധ പ്രസംഗമത്സരം സംഘടിപ്പിച്ചു. സമ്മേളനം   പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം :കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈം ബ്രാഞ്ച് ഊർജ്ജിത നടപടികൾ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ്...

error: Content is protected !!