കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂൾ വാർഷികം വിപുലമായ പരിപാടികളോടെ നടന്നു. ചലച്ചിത്ര സംവിധായകൻ രഞ്ജിത് ശങ്കറും, നന്ദിനി ആർ നായരും (ഐ ആർ എസ് ) ചേർന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. എ. എ കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ.വിന്നി വറുഗീസ് മുഖ്യപ്രഭാഷണം നടത്തി. മാതാപിതാക്കൾ കുട്ടികളോടൊപ്പം സമയം ഫലപദമായി ചിലവഴിച്ചാൽ ആധുനിക ലോകത്തിൻ്റെ മായിക പ്രഭയിൽ മയങ്ങിപ്പോകാതെ കുട്ടികളെ രക്ഷിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്കുവേണ്ടി സമ്പാദ്യം ഉണ്ടാക്കി വെയ്ക്കുകയല്ല രക്ഷാകർത്താക്കൾ ചെയ്യേണ്ടതെന്നും അവർക്ക് ആധുനിക നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും അതോടൊപ്പം സ്വാതന്ത്ര്യവും നൽകണമെന്നും രഞ്ജിത് ശങ്കർ പറഞ്ഞു . ജീവിത മൂല്യങ്ങൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കുട്ടികളിൽ വളർന്നു വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നന്ദിനി പറഞ്ഞു .
ആകമാന യാക്കോബായ സുറിയാനി സഭയുടെ പെരുമ്പാവൂർ മേഖല അധ്യക്ഷൻ മാത്യസ് മാർ അപ്രേം തിരുമേനി അധ്യക്ഷപദം അലങ്കരിച്ചു. പ്രിൻസിപ്പൽ ജൂബി പോൾ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്ഗേൾ കുമാരി മരിയ സിജു നന്ദി രേഖപ്പെടുത്തി.