Connect with us

Hi, what are you looking for?

NEWS

എം. എ.കോളേജിൽ ദ്വിദിന ദേശീയ ശിൽപശാല നടന്നു 

 

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ സസ്യ ശാസ്ത്രവിഭാഗം,സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ ആവാസവ്യവസ്ഥകളുടെ ആരോഗ്യം വിലയിരുത്തുന്നതിൽ ശുദ്ധജല ആൽഗെകളുടെ പങ്ക് എന്ന വിഷയത്തിൽ ദ്വിദിന ദേശീയ ശിൽപശാല സംഘടിപ്പിച്ചു.ശില്പശാല പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജൻ ഡോ .ജൂഡ് ഇമ്മാനുവൽ ഉദ്ഘാടനം ചെയ്‌തു. കാലാവസ്ഥ വ്യതിയാനം സമുദ്രങ്ങളെയും നദികളെയും തടാകങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെകുറിച്ചു അദ്ദേഹം സംസാരിച്ചു. ഈ മാറ്റങ്ങളെ നേരിടാനും വെള്ളത്തിനടിയിലുള്ള ജീവജാലങ്ങളെ സംരക്ഷിക്കാനുമുളള വഴി കൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശില്പശാലയിൽ അദ്ദേഹം വിശദമായി പറഞ്ഞു . കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ നടപടി സ്വീകരിച്ച് ജലജീവികളെയും സസ്യങ്ങളെയും സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

മാർ അത്തനേഷ്യസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, തേവര സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ പ്രഭാഷണം നടത്തി.

മദ്രാസ് ക്രിസ്ത്യൻ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ബി. ബാബു, മാല്യങ്കര എസ്.എൻ.എം. കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറും, സസ്യ ശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. സനിൽകുമാർ, മാള കാർമൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ജിയോ ജോസഫ് എന്നിവർ ആൽഗകളെ സംബന്ധിച്ച അസംഖ്യം വിഷയങ്ങൾ രണ്ട് ദിവസങ്ങളിലായി അവതരിപ്പിച്ചു. ശിൽപശാലയുടെ സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. വകുപ്പ് മേധാവി ഡോ. അജി അബ്രാഹാം, കോർഡിനേറ്റർ ഡോ.ജയലക്ഷ്‌മി പി.എസ്, ജോയിൻ്റ് കോർഡിനേറ്റർമാരായ മെറിൽ സാറാ കുര്യൻ, ശരത് ജി നായർ ,സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ഐശ്വര്യ ജി. എസ്., മെഹ്റുന്നിസ നാസ്സർ, ബാദുഷ സുബൈർ എന്നിവർ നേതൃത്വം നൽകി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം :കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ടൂറിസത്തിനും, ഭവന നിർമ്മാണത്തിനും, കർഷകർക്കും, ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിക്കൊണ്ട് ബജറ്റ്.77,18,20118( 77 കോടി പതിനെട്ടു ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറ്റി പതിനെട്ട് )രൂപ വരവ് പ്രതീക്ഷിച്ചുകൊണ്ടും, 76,...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച തൃക്കാരിയൂർ -ആനക്കൂട്ടുങ്ങൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു ....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ കാട്ടാന ഈറ്റയോല മേഞ്ഞ വീട് അടിച്ചുതകര്‍ത്തു. കാര്‍ഷിക വിളകളും നശിപ്പിച്ചു. പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ശാന്ത സുകുമാരന്റെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. ശനിയാഴ്ച...

CHUTTUVATTOM

കോതമംഗലം : ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി കോതമംഗലം ബാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ വനിതാദിന റാലിയും,പൊതുസമ്മേളനവും,കലാപരിപാടികളും ചേർത്ത്...

CHUTTUVATTOM

കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കിർഫ്) 2025-ൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ആറാം സ്ഥാനം നേടി.കൊച്ചി കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

error: Content is protected !!