കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് എൻസിസി വോളന്റിയർമാരുടെ നേതൃത്വത്തിൽ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ യോഗ പരിപാടികൾ സംഘടിപ്പിച്ചു. കോതമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ അജി പി എൻ ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അർച്ചന ഷാജി, എൻ സി സി ഓഫീസർ ഡോ.രമ്യ. കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഫിസിക്കൽ ട്രെയിനർ അർച്ചന ഷാജിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി. യോഗ വിഷയമാക്കി പ്രശ്നോത്തരിയും നടത്തി.



























































