Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജ് കീരമ്പാറ പഞ്ചായത്തുമായി കൈകോർത്ത് വിവിധ സന്നദ്ധ പദ്ധതികൾക്കൊരുങ്ങുന്നു

കോതമംഗലം : സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്തുവാൻ വേണ്ടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ എസ് എസ് യൂണിറ്റും,കീരമ്പാറ പഞ്ചായത്തുമായി കൈകോർക്കുന്നു. എൻ എസ് എസ് യൂണിറ്റ് ദത്ത് ഗ്രാമമായി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ധാരാണാപത്രത്തിൽ ഒപ്പ് വച്ചു. പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,പഞ്ചായത്ത് പ്രസിഡന്റ് ഗോപി എം. പി, സെക്രട്ടറി ഇൻ ചാർജ്
രഘുനാഥ് ബാബു കെ. ആർ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ ഫേബ കുര്യൻ, ഡോ. മാജിദ് എൻ. വി, സൂവോളജി വിഭാഗം മേധാവി ഡോ. സെൽവൻ എസ്, എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥി പ്രതിനിധികളായ ആൻ കാതറിൻ ജെയ്സൺ, ദേവദർശൻ കെ ശൈലേഷ്, അഭിനവ് സുരേഷ് എന്നിവർ പങ്കെടുത്തു.

സന്നദ്ധ സേവന പ്രവർത്തനങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, സ്കൂളുകൾ കേന്ദ്രികരിച്ച് ലഹരിക്കെതിരെയുള്ള പദ്ധതികൾ, ഞങ്ങളും കൃഷിയിലേക്ക് പദ്ധതി,ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, ജലസംരക്ഷണ പദ്ധതികൾ,ടൂറിസം പ്രൊജക്റ്റ്‌, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പ് പദ്ധതി, വിവിധ ബോധവൽക്കരണ ക്യാമ്പയിനുകൾ, പഠന സഹായ വിതരണങ്ങൾ, കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ,ബ്ലഡ്‌ ഡോണഷൻ ക്യാമ്പുകൾ, ആരോഗ്യ സംരക്ഷണ ക്യാമ്പയിനുകൾ,ജല പരിശോധന, പിന്നോക്ക മേഖലയിലെ സന്നദ്ധസേവന പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികളാണ് എൻഎസ്എസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് ഹര്‍ത്താലായി മാറി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ പൊതുപണിമുടക്ക് ദിനത്തില്‍ സംയുക്ത ട്രേഡ്...

CHUTTUVATTOM

കോതമംഗലം: സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോസ്...

CHUTTUVATTOM

  കോതമംഗലം:വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ആറു പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കഫേയുടെ പ്രചോദനകരമായ കഥയാണ് കോതമംഗലത്തിന് പറയാനുള്ളത്. ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച് സ്വന്തം മനോബലത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആറു...

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം ഫാത്തിമമാത എല്‍പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനവും, ജൂബിലി സ്മാരക സ്‌നേഹവീടിന്റെ താക്കോല്‍ദാനവും 12ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.12ന് ഉച്ചകഴിഞ്ഞ്...

CHUTTUVATTOM

കോതമംഗലം: പാമം കെയര്‍ സീനിയര്‍ ലിവിങ്‌ന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് ആരംഭിക്കുന്ന പാം കെയര്‍ ഗ്രോവ്‌സ് സീനിയര്‍ ലീവിങ് പ്രോജക്ടിന്റെ ഓഫീസ് കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം. വെള്ളിയാഴ്ച ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ബാവ...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പ്രചരണാര്‍ത്ഥം കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായി സംഘടിപ്പിച്ചിട്ടുള്ള പ്രചരണ ജാഥ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി....

CHUTTUVATTOM

കോതമംഗലം: ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് 63 കാരി. കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ എം.എം മത്തായിയുടെ ഭാര്യ റുബി മത്തായി ആണ് ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും 9...

CHUTTUVATTOM

കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി ക്യാപ്റ്റനായ എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ പ്രചരണാര്‍ഥം ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനും, സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി.ടി ബെന്നി വൈസ് ക്യാപ്റ്റനും, കേരള കോണ്‍ഗ്രസ് എം...

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

error: Content is protected !!