SPORTS
വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോതമംഗലം എം.എ കോളേജ് ചാമ്പ്യൻമാർ

കോതമംഗലം : എംജി യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോതമംഗലം എംഎ കോളേജ് ചാമ്പ്യൻ കിരീടം കരസ്ഥമാക്കി. വിവിധ സ്റ്റേഡിയത്തിൽ കഴിഞ്ഞ മാസം 20, 21 തീയതികളിൽ രണ്ട് സോണിലായി നടന്ന മത്സരത്തിൽ 50 ടീമുകളാണ് മാറ്റുരച്ചത്. നോർത്ത്, സൗത്ത് എന്നീ രണ്ട് സോണിൽ നിന്നുമായി എട്ട് ടീമുകളാണ് സെമി ഫൈനലിലേക്ക് കടന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം എം എ കോളേജും, രണ്ടാം സ്ഥാനം പാലാ സെൻറ് തോമസ് കോളേജ് ടീമും, മൂന്നാംസ്ഥാനം അങ്കമാലി ഡിസ്റ്റ് കോളേജും കരസ്ഥമാക്കി. കോതമംഗലം MA കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടന്നത്. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് എംഎ കോളേജ് ചാമ്പ്യൻ കിരീടം കരസ്ഥമാക്കുന്നത്.
SPORTS
എം. ജി. കരാട്ടെ: തിളക്കമാർന്ന വിജയം കൈവരിച്ച് എം. എ. കോളേജ്

കോതമംഗലം : കോട്ടയം ബി സി എം. കോളേജിൽ വച്ച് നടന്ന 2-മത് എം. ജി. യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് തിളക്കമാർന്ന വിജയം. വനിതാ വിഭാഗത്തിൽ ടീം ഇനമായ കത്തയിൽ അലിഷ അന്ന വാലയിൽ, ഐശ്വര്യ ലക്ഷ്മി, റോസ് മരിയ ബിജു എന്നിവരടങ്ങുന്ന വനിതാ ടീം സ്വർണ്ണം നേടിയപ്പോൾ, ഈ ഇനത്തിൽ പുരുഷ വിഭാഗത്തിൽ അഭയകൃഷ്ണൻ കെ. ജി, സായ്ദേവ് ആർ നായർ, രഞ്ജിത് ആർ എന്നിവരുടെ ടീം വെള്ളി നേടി.വ്യക്തിഗത ഇനമായ കത്തയിൽ അഭയകൃഷ്ണൻ കെ. ജി. വെങ്കലം കരസ്ഥമാക്കി. വ്യക്തിഗത കുമിത്തെ മത്സരത്തിൽ അഭയ കൃഷ്ണൻ കെ. ജി, ഗൗതം അജി, അനന്തകൃഷ്ണൻ കെ. ജി, അലിഷ അന്ന വാലയിൽ എന്നിവർ വെങ്കലവും നേടി. മികച്ച വിജയം കൈവരിച്ച താരങ്ങളെയും, കരാട്ടെ പരിശീലകൻ ജോയി പോളിനെയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നി, അദ്ധ്യാപിക സ്വാതി കെ. കെ. എന്നിവർ അഭിനന്ദിച്ചു. വനിതാ വിഭാഗം കത്തയിൽ സ്വർണ്ണം നേടിയ എം. എ. കോളേജ് ടീം ഈ മാസം 17 മുതൽ 22 വരെ
ഛത്തീസ്ഗഡിലെ
ബിലാസ്പൂർ അടൽ ബിഹാരി വാജ്പേയി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന അഖിലേന്ത്യ അന്തർസർവകലാശാല കരാട്ടെ ചാമ്പ്യൻഷിപ്പിൽ എം. ജി. യൂണിവേഴ്സിറ്റിയെ പ്രതിനിധികരിക്കും. എം. ജി. ടീം 13 ന് പുറപ്പെടും.
ചിത്രം : എം. ജി. സർവകലാശാല കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം നേടിയ എം. എ. കോളേജ് താരങ്ങളെ പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് അഭിനന്ദിക്കുന്നു. സമീപം കായിക അദ്ധ്യാപിക സ്വാതി. കെ. കെ.
SPORTS
വേമ്പനാട്ട് കായൽ നീന്തി കീഴടക്കാനൊരുങ്ങി ആറുവയസുകാരി

കോതമംഗലം : വേമ്പനാട്ട് കായൽ നീന്തി കടക്കാൻ ഒരുങ്ങുകയാണ് കോതമംഗലം,പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ്സ്കാരി ഗായത്രി പ്രവീൺ.വാരപ്പെട്ടി ഇളങ്ങവം പുളികാംകുന്നത് പ്രവീണിന്റെയും, ചിഞ്ചുവിന്റെയും മകളാണ് ആറുവയസ്സുകാരി ഗായത്രി.നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ ഒരു വർഷം ആയി ഗായത്രി നീന്തൽ പരിശീലിക്കുന്നു.കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിനു കീഴിൽ വാരപ്പെട്ടി പഞ്ചായത്ത് കുളത്തിലും, കോതമംഗലം പുഴയിലുമായിട്ടാണ് ഈ മിടുക്കി പരിശീലനം പൂർത്തിയാക്കിയത്.ഈ വരുന്ന ഏഴാം തീയതി ശനിയാഴ്ച രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ കടവിൽ നിന്നും വൈക്കം ബീച് വരെയുള്ള നാലര കിലോമീറ്റർ ദൂരം ഗായത്രി നീന്തി കയറിയാൽ അത് പുതു ചരിത്രമാകും
SPORTS
എം എ എഞ്ചിനീയറിംഗ് കോളേജ് കേരള സാങ്കേതിക സര്വ്വകലാശാല കരാട്ടെ ചാമ്പ്യന്മാര്

കോതമംഗലം: എ പി ജെ അബ്ദുള് കലാം ടെക്നോളജിക്കല് യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യന്ഷിപ്പ് ഡിസംബര് മാസം 19, 20 തീയതികളിലായി കോതമംഗലം എം എ കോളേജ് ഇന്ഡോര് സ്റ്റേഡിയത്തില് വച്ച് നടത്തപ്പെട്ടു. കേരളത്തിലെ 68 കോളേജുകള് പങ്കെടുത്ത മത്സരത്തില് 28 പോയിന്റ് നേടി കോതമംഗലം മാര് അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് ഓവറോള് ചാമ്പ്യന്മാരായി. 27 പോയിന്റ് നേടി പാലക്കാട് എന് എസ് എസ് കോളേജ് രണ്ടാം സ്ഥാനവും 17 പോയിന്റുകള് വീതം നേടി തൃശ്ശൂര് ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, തൃക്കാക്കര മോഡല് എഞ്ചിനീയറിംഗ് കോളേജ് എന്നിവര് മൂന്നാം സ്ഥാനവും പങ്കിട്ടു. വിജയികള്ക്ക് സാങ്കേതിക സര്വ്വകലാശാല കായിക വകുപ്പ് മേധാവി ഡോ. പി എ രമേഷ് കുമാര് ട്രോഫികള് വിതരണം ചെയ്തു. മാര് അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ഡയമണ്ട് ജൂബിലി നിറവില് ഈ നേട്ടം കൈവരിച്ച വിജയികളെ കോളേജ് അസ്സോസ്സിയേഷന് സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, പ്രിന്സിപ്പല് ഡോ. ബോസ് മാത്യു ജോസ് എന്നിവര് അഭിനന്ദിച്ചു.
ഫോട്ടോ: എ പി ജെ അബ്ദുള് കലാം ടെക്നോളജിക്കല് യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യന്ഷിപ്പില് ഓവറോള് ചാമ്പ്യന്മാരായ കോതമംഗലം മാര് അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് ടീം പ്രിന്സിപ്പല് ഡോ. ബോസ് മാത്യു ജോസ്, കോളേജ് കായിക വകുപ്പ് മേധാവി വിനോദ് കുഞ്ഞപ്പന്, ഏഷ്യന് കരാട്ടെ ജഡ്ജ് ജോയ് പോള് എന്നിവര്ക്ക് ഒപ്പം.
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME1 week ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS1 week ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില് മുങ്ങിമരിച്ചു
-
NEWS2 days ago
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി
-
EDITORS CHOICE4 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
NEWS4 days ago
നാക് അക്രഡിറ്റേഷനില് എ പ്ലസ് നേടിയ കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് ആയി കോതമംഗലം മാര് അത്തനേഷ്യസ്
-
CRIME1 week ago
ബൈക്ക് മോഷ്ടാക്കളെ കോതമംഗലം പോലീസ് പിടികൂടി
You must be logged in to post a comment Login