കോതമംഗലം: നേര്യമംഗലം റോഡിൽ തലക്കോട് ആലിൻചുവടിനു സമീപം
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അടിമാലി മുക്കടം വാകമറ്റത്തിൽ സജീവൻ ( 55) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ സജീവനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്ത് നിന്ന് അടിമാലി ഭാഗത്തേക്ക് പോകുകയായിരുന്ന സജീവന്റെ ബൈക്കും അടിമാലി ഭാഗത്ത് നിന്ന് ചരക്കു കയറ്റി കോതമംഗലം ഭാഗതെക്കു പോകുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.
