നെല്ലിക്കുഴി : ലോക്ക്ഡൗൺ ലംഘിച്ച് മുടി വെട്ടിക്കൊടുക്കുകയായിരുന്ന ഹെയർകട്ടിങ്ങ് സ്ഥാപന നടത്തിപ്പുകാരനെതിരെ കേസെടുത്തു. ഇരുമലപ്പടിയിലാണ് സംഭവം. ലോക്ക് ഡൗൺ നിയമം ലംഘിച്ച് ആപ്പിൾ എന്ന സ്ഥാപനം തുറന്നു പ്രവർത്തിപ്പിച്ച തൃക്കാരിയൂർ സ്വദേശി സുനീഷിനെതിരെയാണ് കേസ്.
സ്ഥാപനത്തിന്റെ ഷട്ടർ താഴ്ത്തിയിട്ട് പുറത്താരും കാണാത്ത തരത്തിൽ സ്ഥിരം കസ്റ്റമേഴ്സിന്റെ മുടി വെട്ട ടക്കമുള്ള ഹെയർ ഡ്രസ്സിങ്ങ് ജോലികൾ ചെയ്യുന്നതായി സുനിക്കെതിരെ കേരള ബാർബേഴ്സ് ആന്റ് ബ്യൂട്ടീഷൻ അസോസിയേഷനിൽ സഹപ്രവർത്തകർ തന്നെ പരാതിപ്പെട്ടിരുന്നു. തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ തന്നെ കടയ്ക്കു മുന്നിൽ നിരീക്ഷണം ഏർപ്പെടുത്തി. സുനീഷും ഒരുകസ്റ്റമറും അകത്ത് കടന്നത് വ്യക്തമായ അസോസിയേഷന്റെ രഹസ്യ നിരീക്ഷകർ ഹൈവേ പട്രോളിങ്ങ് പോലീസിനെ വിളിച്ച് വരുത്തിക്കുകയായിരുന്നു. സ്ഥലത്തെത്തി സ്ഥാപനം അടപ്പിച്ച പോലീസ് സംഘം എപ്പിഡെമിക് ആക്റ്റ് പ്രകാരം സുനിയ്ക്കെതിരെ കേസെടുത്തു.
ദിവസങ്ങളായി അടഞ്ഞുകിടന്ന സ്ഥാപനം ക്ലീൻ ചെയ്യാനാണ് തുറന്നതെന്ന മറുവാദമാണ് സുനി പോലീസിന് മുന്നിൽ ഉന്നയിച്ചത്. സുനീഷ് ഇങ്ങനെ പറഞ്ഞതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന KBBA യുടെ പ്രാദേശിക ഭാരവാഹികൾ ഇയാൾക്കെതിരെ ബഹളമുണ്ടാക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തു. പിന്നീട് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
https://www.facebook.com/kothamangalamvartha/videos/pcb.929110414214300/227129691721516/?type=3&theater