കോതമംഗലം : ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാത്ത കഷ്ട്ടപ്പെടുന്ന കോതമംഗലം 29-യാം വാർഡായ കൊരിയമലയിൽ താമസിക്കുന്നവർക്കും , ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കുമായി മൂന്ന് ദിവസം കൊണ്ട് 500 കിലോയോളം പച്ചക്കറി വിതരണമാണ് വാർഡ് കൗൺസിലർ അനൂപ് ഇട്ടൻ നടത്തിയത്. കൂടാതെ പലവ്യഞ്ജന കിറ്റുകളും നൽകിവരുന്നു. 120 വീടുകളിൽ ആണ് ഇദ്ദേഹം സഹായം എത്തിച്ചത്.
കോതമംഗലം മാർക്കറ്റിലെ പച്ചക്കറിക്കടക്കാരുടെ സഹായവും അനൂപ് ഇട്ടന്റെ പ്രവർത്തനങ്ങൾക്ക് സഹായമാകുകയായിരുന്നു. പൊതുപ്രവർത്തകന്റെ വേഷപ്പകർച്ചകൾ ഇല്ലാതെ സ്വന്തം വീട്ടിലേക്ക് ആവശ്യവസ്തുക്കൾ വാങ്ങി കൊണ്ടുപോകുന്ന പോലെത്തന്നെ വാർഡിലെ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുകയായിരുന്നു ഈ യുവമെമ്പർ.